ഉള്ളടക്കത്തിലേക്ക് പോവുക

ജൂൺ (2026-27) മാസത്തെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

June 01- പ്രവേശനോത്സവം

പട്ടുവം ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ 2026-27 വർഷത്തെ പ്രവേശനോത്സവം തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി ശ്രീമതി ഉദ്ഘാടനം ചെയ്തു. പട്ടുവം ഗ്രാമ പഞ്ചായത്ത് മെമ്പർ വി വി ദിനേശൻ അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപകൻ ജിജി കുര്യാക്കോസ്, പ്രിൻസിപ്പൽ കെ ഉഷ, പി ടി എ പ്രസിഡണ്ട് എം അജയൻ, മദർ പി ടി എ പ്രസിഡണ്ട് കെ സവിത, യു വി വേണു, മീത്തൽ കരുണാകരൻ, ഇ ടി റീന എന്നിവർ പ്രസംഗിച്ചു. പൊതു വിദ്യാസ മന്ത്രിയുടെ പ്രവേശനോത്സവ സന്ദേശം കുട്ടികൾക്ക നൽകി.  തുടർന്ന് കുട്ടികൾ ലഹരി വിരുദ്ധ, സൈബർ സുരക്ഷ പ്രതിജ്ഞകൾ എടുത്തു. കുട്ടികളുടെ കലാപരിപാടികളും  മധുരവിതരണവും നടന്നു.

June 04-പരിസ്ഥിതി ദിനാഘോഷവും പ്രത്യേക ഗ്രാമസഭയും

പട്ടുവം ഗ്രാമ പഞ്ചായത്തിൻ്റെ പരിസ്ഥിതി ദിനാഘോഷവും പ്രത്യേക ഗ്രാമസഭയും  പട്ടുവം ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു. പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ദിവാകരൻ  സ്‌കൂൾ പരിസരത്ത് വുക്ഷത്തൈ നടുകയും പ്രത്യേക ഗ്രാമ സഭ ഉദ്ഘാടനവും ചെയ്തു. പട്ടുവം ഗ്രമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ്  കുമാരി എം വർണ്ണ അധ്യക്ഷത വഹിച്ചു. പട്ടുവം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ബിനു വർഗ്ഗീസ് വിഷയാവതരണം നടത്തി. പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ എ കുഞ്ഞികൃഷ്ണൻ  മാസ്റ്റർ പരിസ്ഥിതി ദിന സന്ദേശം നൽകി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ  പി ശ്രീമതി ,വികസന സ്റ്റാൻഡിംഗ്  കമ്മിറ്റി ചെയർമാൻ   കെ ദാമോദരൻ,  വാർഡ് മെമ്പർ ദിനേശൻ, പ്രിൻസിപ്പൽ കെ ഉഷ, ഹെഡ് മാസ്റ്റർ ജിജി കുര്യാക്കോസ്സ്, പി ടി എ പ്രസിഡൻറ്  എം അജയൻ, കൃഷി ഓഫീസർ രാഗിഷ രാംദാസ് , ബിന്ദു നടുവലത്ത്, സംവൃത പി പി എന്നിവർ  സംസാരിച്ചു.

   പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രകൃതിയെ കണ്ടറിയുവാനും  തൊട്ടറിയുവാനുമായി പ്രകൃതി നടത്തം, പോസ്റ്റർ നിർമ്മാണ മത്‌സരം, ഇല, പൂവ്, വിത്ത് എന്നിവ ഉപയോഗിച്ച് ക്രാഫ്റ്റ് നിർമ്മാണം, ബോധവത്ക്കരണ ക്ലാസ് , ക്വിസ് മത്സരം എന്നിവയും സംഘടിപ്പിച്ചു.

ക്വിസ് മത്സരത്തിൽ 8 A ക്ലാസ്സിലെ ആദിനാഥ് എം ഒന്നാം സ്ഥാനവും 9 A യിലെ സംവൃത പി പി രണ്ടാം സ്ഥാനവും നേടി.  അനുദേവ് സി, ഋതുപർണ്ണ  പി ആർ എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു

ഹരിത കർമ്മ സേനാംഗങ്ങളെ ആദരിച്ചു

പരിസ്ഥിതി ദിനത്തിൽ പട്ടുവം ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ ഹരിത കർമ്മ സേനാംഗങ്ങളെ ആദരിച്ചു. പട്ടുവം പഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങളായ സുനിത കുമാരി സി,  ഷൈനി ടി എന്നിവരെയാണ് സ്‌കൂളിൽ വെച്ച് ആദരിച്ചത്. ഹരിത കർമ്മ സേനയുടെ പ്രവർത്തന രീതി ഇവർ കുട്ടികൾക്ക് വിശദീകരിച്ച് കൊടുക്കുകയും സംശയങ്ങൾക്ക് മറുപടി കൊടുക്കുകയും ചെയ്തു.  പട്ടുവം ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി.പി സുരേശൻ ഉദ്ഘാടനം ചെയ്തു.  PTA  പ്രസിഡൻറ് എം അജയൻ അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ ജിജി കുര്യാക്കോസ്സ്, അനിലപ്രഭ എം വി, അനുദേവ് സി എന്നിവർ സംസാരിച്ചു.

പത്രവിസ്മയം സീസൺ 2 -ജൂൺ മാസമത്സരം

ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി ആനുകാലിക  സംഭവങ്ങളെ ആസ്പദമാക്കിയുള്ള പ്രതിമാസ ക്വിസ് മത്സരപരമ്പരയായ പത്ര വിസ്മയം സീസൺ 2 വിൻ്റെ  ജൂൺ  മാസത്തിലെ മത്സരം ജൂൺ 11ന് നടന്നു. ദേവജിത്ത് ടി വി ഒന്നാം സ്ഥാനവും  സംവൃത പി പി, ദേവജിത്ത്  പ്രദീപ് എന്നിവർ  രണ്ടാം സ്ഥാനവും നേടി. വി അനീഷ് മാസ്റ്റർ  ആയിരുന്നു  ക്വിസ് മാസ്റ്റർ.