ജി എൽ പി എസ് പെരിന്തട്ട സൗത്ത്/അക്ഷരവൃക്ഷം/ കോവിഡ് 19
കോവിഡ് 19
മനുഷ്യനും പക്ഷികളും ഉൾപ്പെടെയുള്ള സസ്ഥനികളിൽ രോഗം ഉണ്ടാക്കുന്ന ഒരുകൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ . ബ്രോങ്കയിറ്റിസ് ബാധിച്ച പക്ഷികളിൽ നിന്നും 1937ൽ ആണ് ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത് . സാധാരണ ജലദോഷത്തിന് 15 മുതൽ 30% വരെ കാരണം ഈ വൈറസുകളാണ് . കഴിഞ്ഞ 70 വർഷങ്ങളായി കൊറോണ വൈറസ് എലി, പട്ടി, പൂച്ച ,കുതിര,പന്നി, കന്നുകാലികൾ ഇവയെ ബാധിക്കാം എന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി . മൃഗങ്ങൾക്കിടയിൽ പൊതുവെ ഇത് കണ്ടുവരുന്നുണ്ട്. സുണോട്ടിക്ക് എന്നാണ് ഇവയെ ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. ഈ വൈറസുകൾ ശ്വാസനാളിയെ ആണ് ബാധിക്കുക.ജലദോഷവും ന്യുമോണിയയുമൊക്കെയാണ് വൈറസ് ബാധയുടെ ലക്ഷണങ്ങൾ. രോഗം ഗുരുതരം ആയാൽ മരണംവരെ സംഭവിക്കാം. ചൈനയിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ഇവയിൽ നിന്നും അല്പം വ്യത്യസ്തമായ ജനിതകമാറ്റം വന്ന പുതിയതരം കൊറോണ വൈറസ് ആണ് . മൂക്കൊലിപ്പ്, ചുമ,തൊണ്ട വേദന,തലവേദന, പനി തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ഇവ ഏതാനും ദിവസം നീണ്ടുനിൽക്കും.പ്രായമായവരിലും ചെറിയ കുട്ടികളിലും വൈറസ് പിടിമുറുക്കും . ഇതുവഴി ഇവരിൽ ന്യുമോണിയ , ബ്രോങ്കൈറ്റിസ് പോലുള്ള ശ്വാസകോശ രോഗങ്ങൾ പിടിപെടും . . ലോകാരോഗ്യ സംഘടന കൊറോണ വൈറസിനെ മഹാമാരിയായി പ്രഖ്യാപിച്ചു. കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗ ലക്ഷണങ്ങൾ കാണും. ഇതാണ് Incubation പീരിയഡ് . ശരീര സ്രവങ്ങളിൽ നിന്നാണ് രോഗം മറ്റുള്ളവരിലേക്ക് പകരുന്നത് . തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളിൽ ഉള്ള വൈറസ് മറ്റുള്ളവരിൽ രോഗം പടരാൻ ഇടയാക്കും. രോഗിയുമായി സമ്പർക്കം പുലർത്തുന്ന മറ്റൊരാൾക്ക് രോഗ സാധ്യത കൂടുതലാണ്. ഈ രോഗത്തിന് കൃത്യമായ ചികിത്സ ഇല്ല. പ്രതിരോധം ആണ് ഉത്തമ ചികിത്സ. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും തൂവാല കൊണ്ടോ മാസ്ക്ക് കൊണ്ടോ മറച്ചുപിടിക്കണം . വ്യക്തി ശുചിത്വം പാലിക്കുക, കൈ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ചു കഴുകുക. പുറത്തിറങ്ങുമ്പോൾ മാസ്കോ തൂവാലയോ ഉപയോഗിക്കുക, ധാരാളം വെള്ളം കുടിക്കുക തുടങ്ങിയ മാർഗങ്ങളിലൂടെ ഈ വൈറസിനെ നമുക്ക് പ്രതിരോധിക്കാം ഭയമല്ല വേണ്ടത് ... ജാഗ്രത മതി....
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം