ജി എൽ പി എസ് പുഞ്ച/അക്ഷരവൃക്ഷം/ കൊറോണക്കാലത്തെ സങ്കടങ്ങൾ
കൊറോണക്കാലത്തെ സങ്കടങ്ങൾ
ലോകത്തിലെ മഹാ മാരിയായ കൊറോണ വൈറസ് പടർന്നത് കാരണം സ്കൂളുകൾ എല്ലാം പെട്ടെന്ന് അടച്ചുപൂട്ടി. പരീക്ഷകൾ എല്ലാം എഴുതാൻ കഴിയാത്തതു കൊണ്ടും കൂട്ടുകാരെയെല്ലാം പിരിഞ്ഞത് കൊണ്ടും ടീച്ചർമാരെ കാണാൻ പറ്റാത്തത് കൊണ്ടും അതിയായ വിഷമം തോന്നി. പുറത്തിറങ്ങാൻ പറ്റാതെ വീട്ടിൽ തന്നെ ഇരിക്കേണ്ടി വന്നു എല്ലാ ദിവസവും രാവിലെ വെറുതെയിരിക്കുന്നതിനുപകരം ഞാനും ചേച്ചിയും കൂടി പഠിക്കും. വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ ഞങ്ങൾ എല്ലാവരും കൂടി കളിക്കാറുണ്ട്. ഈ അവധിക്കാലം വളരെയധികം സന്തോഷവും സങ്കടവും ഉള്ളതായിരുന്നു. ദിവസവും പത്രങ്ങളിൽ വരുന്ന വാർത്ത കാണുമ്പോൾ ഞെട്ടിപ്പോകുന്നു. ആയിരക്കണക്കിന് മനുഷ്യർ മരിച്ചു വീഴുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു. അവധിക്കാലത്ത് ബന്ധുക്കളെയും മറ്റുള്ളവരെയും കാണാൻ പറ്റാത്തത് കൊണ്ട് വളരെയധികം സങ്കടമുണ്ട്. വീട്ടുപറമ്പിൽ ഉള്ള പഴങ്ങൾ ഒക്കെ ഞങ്ങൾ പറിച്ചു കഴിക്കാറുണ്ട്. ആഘോഷങ്ങളെല്ലാം കൊറോണ കാരണം മാറ്റി വയ്ക്കേണ്ടി വന്നു. രാത്രിയും പകലും കഠിനമായ ചൂട് കാരണവും പകൽ പുറത്തിറങ്ങാൻ കഴിയാത്തതിനാൽ ഉം ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. പഴങ്ങളും മറ്റു ഭക്ഷണപദാർത്ഥങ്ങളും അയല്പക്കത്തുള്ള കൂട്ടുകാർക്കെല്ലാം പരസ്പരം കൊടുത്തുകൊണ്ട് സഹായിക്കും. മഹാ മാരിയായ്കൊറോണ പടരാതിരിക്കാൻ വീട്ടിലിരുന്നു പ്രാർത്ഥിക്കുന്നു. എന്നും പുറത്തുപോയി വരുമ്പോൾ കൈകൾ കഴുകുകയും എവിടെ പോകുമ്പോഴും മാസ്ക് ധരിക്കുകയും വേണം എന്നാ പുതിയ ശീലങ്ങൾ ഈ അവധിക്കാലത്ത് ഞാൻ പഠിച്ചു കൊറോണാ വൈറസിനെ എതിരെ നമുക്ക് ഒരുമിച്ച് പോരാടാം
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചിറ്റാരിക്കാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചിറ്റാരിക്കാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം