ജി എച്ച് എസ് എസ് കുമരപുരം/വിദ്യാരംഗം-17
വിദ്യാരംഗം കലാസാഹിത്യവേദി
കുമരപുരം ഗവ. ഹൈസ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഔപചാരികമായ ഉദ്ഘാടനം 2018 ജൂൺ 22ന് സ്കൂളിലെ മുൻ മലയാളം അധ്യാപകനും വാഗ്മിയുമായ ശ്രീ വിജയൻ മാസ്റ്റർ നിർവഹിച്ചു.

സാഹിത്യവേദി അംഗങ്ങളുമായി മാസ്റ്റർ നടത്തിയ സംവാദം അങ്ങേയറ്റം വിജ്ഞാനപ്രദവും സരസവുമായിരുന്നു. വായനാപക്ഷാചരണത്തിന്റെ ഭാഗമായി നടത്തിയ ക്വിസ് മത്സരവിജയികൾക്ക് അദ്ദേഹം സമ്മാനദാനം നിർവഹിച്ചു. ഒന്നാം സമ്മാനം അമൽദാസ്(10 സി),


രണ്ടാം സമ്മാനം ആശ. എം (10 സി) എന്നിവർ നേടി. ദേവനന്ദ. ആർ(10 ബി), നവ്യ മനോജ് (9സി) എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു.

വിദ്യാരംഗം കലാസാഹിത്യവേദിയുടെ അംഗങ്ങൾ ശേഖരീപുരം ഗ്രന്ഥശാല സന്ദർശനം നടത്തി
ഗ്രന്ഥശാല സന്ദർശനം

വിദ്യാരംഗം കലാസാഹിത്യവേദിയുടെ അംഗങ്ങൾ ശേഖരീപുരം ഗ്രന്ഥശാല സന്ദർശനം നടത്തി