ജി എച്ച് എസ്സ് പട്ടുവം/അക്ഷരവൃക്ഷം/ലോകത്തെ വിറപ്പിച്ച വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
ലോകത്തെ വിറപ്പിച്ച വൈറസ്

2019 ഡിസംബർ അവസാനത്തോടെ ഒരുക്കൂട്ടം ന്യുമോണിയ കേസുകൾ ചൈനയിൽ റിപ്പോർട്ട് ചെയ്തു. എന്നാൽ പരിശോധനയിൽ ഇത് ന്യുമോണിയല്ലെന്ന് മനസിലായി. അത് മറ്റൊരു മാരകമായ വൈറസാണെന്ന് കണ്ടെത്തി. ഈ വൈറസിന് 2019 നോവൽ കൊറോണ എന്ന പേരും നൽകി. കൊറോണയുടെ മറ്റൊരു പേരാണ് കോവിഡ് 19. ഈ വൈറസ് ആദ്യമായി ഉണ്ടായത് ചൈനയിലെ വുഹാനിലുള്ള മാർക്കറ്റിലാണ് ഒരുപാട് രാജ്യങ്ങളിൽ പടർന്ന കൊറോണയുടെ ഉറവിടം. ഈ കൊറോണ വൈറസ് രൂപം കൊണ്ടത് "ഈനാം മേച്ചി" എന്ന ജീവിയിൽ നിന്നാണ്. ഈ വൈറസ് ലോകത്തെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഒന്നര ലക്ഷത്തിലധികം മനുഷ്യർ ഈ വൈറസ് കാരണം മരണത്തിന് കീഴടങ്ങി.ഒരുപാട് ജനങ്ങൾക്ക് ഈ കൊറോണ വൈറസ് ബാധിച്ചു.ഇവ ഒരുക്കൂട്ടം കോമൺ വൈറസുകളാണ്.ഈ വൈറസ് മൃഗങ്ങളിൽ മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാൽ ഇപ്പോൾ മനുഷ്യരിലും പകർന്നു.കൊറോണ വൈറസ് പ്രധാനമായും പകരുന്നത് ശ്രവങ്ങളിലൂടെയും സ്പർശനത്തിലൂടെയുമാണ്. ഈ വൈറസിനെതിരെ കൃത്യമായ മരുന്ന് കണ്ടു പിടിച്ചിട്ടില്ല. കൊറോണ വന്നതോടെ ഒരുപാട് മാറ്റങ്ങൾ സമൂഹത്തിൽ ഉണ്ടായി. ഈ വൈറസ് വന്നതോടെ സമൂഹം ജാഗ്രതയോടെ മുന്നേറി. എല്ലാവരു വീട്ടിലിരുന്ന് ജാഗ്രത പാലിക്കുകയാണ്. അതുകൊണ്ട് വാഹനങ്ങളുടെ ഉപയോഗം വളരെ കുറഞ്ഞു. അതിനാൽ അന്തരീക്ഷ മലിനീകരണവും കുറഞ്ഞു. എല്ലാവരും ഒത്തൊരുമിച്ച് സമൂഹ അടുക്കള നിർമ്മിച്ച് ജനങ്ങൾക്കും മൃഗങ്ങൾക്കും ഭക്ഷണം കൊടുക്കാൻ തുടങ്ങി.എന്നാൽ ഈ വൈറസ് കാർഷിക മേഖലയെയും വ്യവസായ മേഖലയെയും ദുരിന്തത്തിലാക്കി. ജില്ലകൾ തമ്മിൽ അടച്ചു. ലോകത്ത് കൊറോണ വൈറസ് പകർന്ന് കൊണ്ടിരിക്കുകയാണ്. കൊറോണ വൈറസ് വന്നതോടെ സമൂഹം മുഴുവൻ ഒത്തൊരുമയേടെ നിന്ന് വൈറസിനെ നശിപ്പിക്കാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. വ്യക്തി ശുചിത്വത്തോടെയും പരിസര ശുചിത്വത്തോടെയും നമ്മുക്ക് ഈ കൊറോണ വൈറസിനെ ലേകത്ത് നിന്ന് തന്നെ ഇല്ലാതാക്കാം

ആൽഫിന. പി
9 എ ജി എച്ച് എസ് എസ് പട്ടുവം
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം