ജി എച്ച് എസ്സ് എസ്സ് കണിയൻചാൽ/അക്ഷരവൃക്ഷം/ഓർമ്മകൾ...

Schoolwiki സംരംഭത്തിൽ നിന്ന്
ഓർമ്മകൾ



പ്രഭാതമേ നീ എന്നെ തഴുകി
ഉണരുവാൻ എത്തുന്ന നേരം
കിളികളുടെ മധുരമാം ഗാനവും
കാറ്റിന്റെ മർമര ശബ്ദവും
നീ എന്നും മനസ്സിന്റെ
താളമായി നിന്നിടേണം
പൂവുപോലെന്നും നിറമേകി
ജീവന്റെ ഭംഗിയായി നിന്നിടേണം

തളിരില കൂമ്പിലെ മഞ്ഞിൻ കണമായി
കുളിരുന്ന ഓർമയായി നിന്നിടേണം
വഴി ചിതറി പോയൊരെൻ ബാല്യങ്ങൾ
ഒരു കൊച്ചു ഓർമയായി എന്നിൽ നിറയണം
സൂര്യന്റെ കിരണങ്ങൾ എന്നെ തഴുകുമ്പോൾ
അതിലുമെൻ ഓർമ്മകൾ ഓടിയെത്തണം


 

സ്നേഹ ബൈജു
8 സി ജി എച്ച് എസ്സ് എസ്സ് കണിയഞ്ചാൽ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത