പ്രഭാതമേ നീ എന്നെ തഴുകി
ഉണരുവാൻ എത്തുന്ന നേരം
കിളികളുടെ മധുരമാം ഗാനവും
കാറ്റിന്റെ മർമര ശബ്ദവും
നീ എന്നും മനസ്സിന്റെ
താളമായി നിന്നിടേണം
പൂവുപോലെന്നും നിറമേകി
ജീവന്റെ ഭംഗിയായി നിന്നിടേണം
തളിരില കൂമ്പിലെ മഞ്ഞിൻ കണമായി
കുളിരുന്ന ഓർമയായി നിന്നിടേണം
വഴി ചിതറി പോയൊരെൻ ബാല്യങ്ങൾ
ഒരു കൊച്ചു ഓർമയായി എന്നിൽ നിറയണം
സൂര്യന്റെ കിരണങ്ങൾ എന്നെ തഴുകുമ്പോൾ
അതിലുമെൻ ഓർമ്മകൾ ഓടിയെത്തണം