ജി എം ആർ എസ്സ് കണ്ണൂർ(പട്ടുവം)/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മികച്ച ജീവിത സാഹചര്യവും മികച്ച വിദ്യാഭ്യാസവും ഒരുമിച്ച് ലഭ്യ മാക്കുന്ന പദ്ധതി. അഞ്ചാം ക്ലാസിൽ 35 കുട്ടികൾക്കും പ്ലസ് വൺ ക്ലാസിൽ 36 വീതം കുട്ടികൾക്കും പ്രവേശനം നൽകുന്നു. അഞ്ചാം തരത്തിൽ പ്രവേശനം ലഭിക്കുന്ന കുട്ടിക്ക് പത്താം തരം വരെയും ഈ സൗകര്യങ്ങൾ ലഭിക്കുന്നു. പ്ലസ് വൺ ക്ലാസിലേക്ക് പ്രവേശനം ലഭിക്കുന്നവർക്ക് ഹയർ സെക്കണ്ടറി വിദ്യാഭ്യാസത്തേടൊപ്പം തന്നെ മെ‍ഡിക്കൽ എഞ്ചിനിയറിങ് എൻട്രൻസ് പരിശീലനവും ചാർട്ടേഡ് അക്കൗണ്ടൻറ് പരീക്ഷക്കുള്ള പരിശിലനവും നൽകുന്നു. മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ബോധവൽക്കരണ ക്ലാസ്സുകൾ നടത്തുകയും ഒരു സ്റ്റുഡൻസ് കൗൺസിലറെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. സ്പോക്കൺ ഇംഗ്ലീഷ് , കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് , ഗ്രാമർ തുടങ്ങിയവയ്ക്ക് ഒരു ട്യൂട്ടറെ പ്രത്യേ കമായി നിയമിച്ചിട്ടുണ്ട്.. സ്കൂളിൽ പഠനത്തോടൊപ്പം കായിക കലാ പ്രവർത്തനങ്ങൾ , തൊഴിൽ പരിശീലന പരിപാടികൾ തുടങ്ങിയവ നടത്തുന്നുണ്ട്.