ജി. യു. പി. എസ്. അരിമ്പൂർ/അക്ഷരവൃക്ഷം/നിനച്ചിരിക്കാതെ വന്ന കൊറോണ അവധിക്കാലം
നിനച്ചിരിക്കാതെ വന്ന കൊറോണ അവധിക്കാലം
എല്ലാ ദിവസത്തെയും പോലെ വളരെ സന്തോഷത്തോടെയാണ് അന്നും ഞാൻ സ്കൂളിൽ എത്തിയത്. എല്ലാവരും പതിവുപോലെ ഏറെ സന്തോഷത്തിലായിരുന്നു. ഊണ് കഴിക്കാനുള്ള സമയത്തായിരുന്നു ആ ദു:ഖകരമായ വാർത്ത അറിഞ്ഞത്. കൊറോണ എന്ന മഹാവ്യാധി കാരണം സ്കൂളുകളെല്ലാം ഇന്ന് അടയ്ക്കുമെന്നു പറയുന്നു. അപ്പോൾത്തന്നെ ഞങ്ങൾ ടീച്ചറോടു ചോദിച്ചു ഇന്ന് സ്കൂൾ അടയ്ക്കുമോയെന്ന്.ഒന്നും പറയാറായിട്ടില്ലെന്നും എല്ലാവരും ഭക്ഷണം കഴിക്കണമെന്നും ടീച്ചർ പറഞ്ഞു. ഈ വാർത്ത സത്യമാവല്ലെയെന്ന് ഊണു കഴിക്കുമ്പോൾ ഞങ്ങൾ പ്രാർഥിച്ചു. ഭക്ഷണം കഴിച്ചാലുടൻതന്നെ എല്ലാവരും കൈയും പാത്രവും കഴുകി ക്ലാസ്സിൽതന്നെ ഇരിക്കണമെന്ന് ടീച്ചർ പറഞ്ഞു. എല്ലാവരും ഭക്ഷണം കഴിച്ച് ക്ലാസ്സിൽതന്നെ ഇരുന്നു. ടീച്ചർ ക്ലാസ്സിലെത്തി എല്ലാവരും അസംബ്ലിക്കായി ഹാളിൽ എത്താൻ ആവശ്യപ്പെട്ടു. എല്ലാവരും ഹാളിലെത്തി. പ്രധാനാധ്യാപിക ഉഷാകുമാരി ടീച്ചർ ഞങ്ങളോട് സംസാരിച്ചു. കൊറോണ എന്ന മഹാമാരി മൂലം ഇന്ന് സ്കൂളുകളെല്ലാം അടയ്ക്കുകയാണെന്നും ഈ വർഷം പരീക്ഷകൾ ഉണ്ടാകാനിടയില്ലെന്നും ടീച്ചർ പറഞ്ഞു. ഞങ്ങൾ കുട്ടികൾ പുറത്തിറങ്ങരുതെന്നും യാത്രകളും ആഘോഷങ്ങളും ഒഴിവാക്കണമെന്നും തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കണമെന്നും ടീച്ചർ പറഞ്ഞു. വീട്ടിലിരുന്ന് കളിച്ചാൽ മതിയെന്നും പുസ്തകങ്ങൾ വായിക്കാൻ മറക്കരുതെന്നും ടീച്ചർ കൂട്ടിച്ചേർത്തു. ഭയമല്ല ജാഗ്രതയാണ് വേണ്ടതെന്നും ടീച്ചർ ഊന്നിപ്പറഞ്ഞു. എല്ലാവരുടെയും മുഖത്ത് ഞാൻ അപ്പോൾ കണ്ടത് ദു:ഖമായിരുന്നു. ക്ലാസ്സിൽ എത്തിയപ്പോൾ ടീച്ചർ കുറെ നിർദേശങ്ങൾ തന്നു. സ്കൂൾ വിട്ടപ്പോൾ അധ്യാപകരോടും കൂട്ടുകാരോടും യാത്ര പറഞ്ഞ് ഞങ്ങൾ വീട്ടിലേക്കു തിരിച്ചു.
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃശ്ശൂർ വെസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃശ്ശൂർ വെസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം