ജി. എൽ. പി. എസ്. വെള്ളയിൽ ഈസ്റ്റ്/കോഴിക്കോട് നഗരത്തിന്റെ
ദക്ഷിണേന്ത്യൻ സംസ്ഥാനമായ കേരളത്തിലെ കോഴിക്കോട് ജില്ലയുടെ ആസ്ഥാനം. കാലിക്കറ്റ് എന്ന പേരിലും അറിയപ്പെടുന്നു. ബ്രിട്ടീഷ് ഭരണ കാലത്ത് മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാർ ജില്ലയുടെ തലസ്ഥാനമായിരുന്നു.കേരളത്തിലെയും ഇന്ത്യയിലെ തന്നെയും പുരാതന തുറമുഖ നഗരമാണ് കോഴിക്കോട്. ഒരു കാലത്ത് ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരം എന്ന് പേരെടുത്തിരുന്നു. അറബികളും തുർക്കുകളും ഈജിപ്തുകാരും ചൈനക്കാരും തുടങ്ങിയ വിദേശീയർ ഇവിടെ വ്യാപാരം നടത്തിയിരുന്നു. സാമൂതിരിയാണ് ഏറേക്കാലം കോഴിക്കോട് ഭരിച്ചിരുന്നത്. 1957 ജനുവരി 1 നാണ് കോഴിക്കോട് ജില്ല നിലവിൽ വന്നത്. 28,79,131 ച കി,മീറ്റർ വിസ്തൃതിയുള്ള ജില്ലയിൽ വടകര, കൊയിലാണ്ടി,താമരശ്ശേരി,കോഴിക്കോട് എന്നിങ്ങനെ നാല് താലൂക്കുകൾ ഉണ്ട്