ഉള്ളടക്കത്തിലേക്ക് പോവുക

ജി. എച്ച്. എസ്. എസ്. കുട്ടമത്ത്./സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

GHSS KUTTAMATH..SPC

Spc Meeting

https://12031ghsskuttamath.blogspot.com/2022/07/spc-meeting.html

ജിഎച്ച്എസ്എസ് കുട്ടമത്ത് എസ്പിസി യൂണിറ്റ് പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു വൃക്ഷത്തൈ നടുകയും, ഹെഡ്മാസ്റ്റർ ജയചന്ദ്രൻ അവർകളുടെ നേതൃത്വത്തിൽ( പ്രകൃതിയെ അറിയാം ക്ലാസ് എടുക്കുകയും പരിസ്ഥിതി ദിന പ്രതിജ്ഞ എടുക്കുകയും ചെയ്തു CPO മധു മാസ്റ്റർ, ACPO വിദ്യ ടീച്ചർ എന്നിവർ സംസാരിച്ചുhttps://12031ghsskuttamath.blogspot.com/2022/06/blog-post_99.html

മധു മാസ്റ്ററുടെയും വിദ്യ ടീച്ചറുടെയും നേതൃത്വത്തിൽ SPC പുസ്തക ചങ്ങാത്തം...

https://12031ghsskuttamath.blogspot.com/2022/06/blog-post_23.html

യോഗാ ദിനം ആചരിച്ചു കുട്ടമത്ത് ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂളിൽ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ്സിൻ്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു.കെ.മധുസൂദനൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രധാനാധ്യാപകൻ കെ. ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റൻ്റ് കെ.കൃഷ്ണൻ ആശംസ നേർന്ന് സംസാരിച്ചു.നീലേശ്വരം കാവിൽ ഭവൻ ഇൻസ്ട്രക്ടർ എം വിജയൻ പരിപാടി ഉദ്ഘാടനം ചെയ്തു.തുടർന്ന് യോഗ അവതരണം നടന്നു.

https://12031ghsskuttamath.blogspot.com/2022/06/blog-post_58.html


എസ് പി സി ദിനം - 2025

GHSS കുട്ടമത്ത് സ്കൂളിൽ SPC DAY ആഘോഷിച്ചു.

ചന്തേര IP SHO ശ്രീ.പ്രശാന്ത് .കെ പതാക ഉയർത്തി. സ്കൂൾ ഹെഡ് മാസ്റ്റർ കൃഷ്ണൻ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡൻ്റ് MKV രാജേഷ്

കേഡറ്റ് ആദിത്യൻ, ആദിത്യ മനോമി എന്നിവർ സംസാരിച്ചു.

ചന്തേര അസിസ്റ്റൻ്റ് സബ്. ഇൻസ്പെക്ടർ പ്രസാദ് KPV ഇൻഡോർ ക്ലാസ് നടത്തി.

സുജാത ടീച്ചറുടെ നേതൃത്വത്തിൽ നടത്തിയ SPC ക്വിസ് മത്സരത്തിൽ ആരാധ്യ എ.വി ഒന്നാംസ്ഥാനവും ദേവ്‌ന എം രണ്ടാംസ്ഥാനവും നേടി.കേഡറ്റ്സ് cultural program നടത്തി.

DI സുനിൽ കുമാർ KM, ADI സതീദേവി, CPO വിദ്യ KV, ACPO മിഥുൻ TV എന്നിവർ പങ്കെടുത്തു.



എസ് പി സി ക്രിസ്തുമസ് അവധിക്കാല ത്രിദിന ക്യാമ്പ്

ജി എച്ച് എസ്സ് എസ്സ് കുട്ടമത്ത് സ്കൂളിൽ എസ് പി സി ക്രിസ്തുമസ് അവധിക്കാല ത്രിദിന ക്യാമ്പ് ആരംഭിച്ചു.*

ഡിസംബർ 24, 25, 26 തീയതികളിൽ കുട്ടമത്ത് സ്കൂളിൽ നടക്കുന്ന ക്യാമ്പിൽ ചന്തേര സബ്.ഇൻസ്പെക്ടർ രഘുനാഥൻ.പി.വി. പതാക ഉയർത്തി. ഉദ്ഘാടന ചടങ്ങിൽ സ്കൂൾ ഹെഡ് മാസ്റ്റർ കൃഷ്ണൻ. കെ സ്വാഗതവും, സ്കൂൾ പിടിഎ വൈസ് പ്രസിഡണ്ട് ഗംഗാധരൻ.വി.വി യുടെ അധ്യക്ഷതയിൽ ചെറുവത്തൂർ എട്ടാം വാർഡ് മെമ്പർ ടി .നാരായണൻ ഉദ്ഘാടനം ചെയ്തു.യോഗത്തിൽ സ്കൂൾ സ്റ്റാഫ് സെക്രട്ടറി ദേവദാസ്.എം, ലീന.പി (എ എസ് ഐ ചന്തേര PS), സുനിൽ കുമാർ (ഡി .ഐ), മിഥുൻ. ടി.വി (എ സി പി ഓ),ടീച്ചേഴ്സ് ആയ സുകുമാരി, സുജാത എന്നിവർ ആശംസകൾ നേർന്നു. വിദ്യ .കെ.വി (സി . പി. ഓ)ചടങ്ങിന് നന്ദി അറിയിച്ചു.


പതാക ഉയർത്തുന്നു