ജി. എച്ച്. എസ്സ്. എസ്സ്. എടവിലങ്ങ്/Details
3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളുണ്ട്. വിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബ് ഉണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഇന്ററാക്ടിവ് ബോർഡ് ഉള്ള സ്മാർട്ട് ക്ലാസ്സ്റൂം ഉണ്ട്. ഭൂരിഭാഗം ക്ലാസ്സുകളും ഹൈടെക് ആയി മാറിയിരിക്കുന്നു എൽ.സി.ഡി. പ്രൊജക്ടർ, ലാപ്ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ എന്നീ സൗകര്യങ്ങളും സ്കൂളിനുണ്ട്.
ഹയർ സെക്കന്‍ഡറിയിൽ ഹ്യുമാനിറ്റീസ് ,സയൻസ് എന്നീ വിഭാഗങ്ങൾ ഉണ്ട്. ഹൈസ്കൂളിൽ നാലു വർഷമായി 100 ശതമാനം റിസൾട്ട് ഉണ്ട്. മൾട്ടീമീഡിയ റൂം , സയൻസ് , മാത്സ് , സോഷ്യൽ സയൻസ് ലാബുകൾ ഇവയുണ്ട് .