ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


സാമൂഹ്യശാസ്ത്രക്ലബ്ബ് അധ്യയന വർഷം പതിവുശൈലികളിൽ നിന്ന് വ്യത്യസ്തമായി പുതുമയാർന്ന അനേകം പ്രവർത്തനങ്ങൾ ലക്ഷ്യമിടുന്നു. പരിസ്ഥിതി സംരക്ഷണം, സ്വയം തൊഴിൽ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന തുണിഫയൽ നിർമ്മാണം, തുണി ബാഗ് നിർമ്മാണം, സാമൂഹിക പ്രതിബദ്ധത ഉണർത്തുന്ന കൈത്താങ്ങ് പദ്ധതി, കാരുണ്യനിധി, പൊതുവിജ്ഞാനവും സമകാലീനബോധവും വർദ്ധപ്പിക്കാനുതകുന്ന കുട്ടിക്ക് ഒരു കൈപ്പുസ്തകം, വിദ്യാലയത്തെ ലഹരി വിമുക്തമാക്കാൻ ശേഷിയുള്ള ക്ലാസ് തല ലഹരി വിമുക്ത സ്ക്വാഡ് രൂപീകരണം, പഠനയാത്രകൾ, ദിനാചരണങ്ങൾ എന്നിവയെല്ലാം ഈ വർഷത്തെ ക്ലബ്ബിൻറെ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ്. ഇവയെല്ലാം വിദ്യാർത്ഥികളിൽ സാമൂഹിക അവബോധവും ഉൾക്കാഴ്ചയും ക്രിയാശേഷിയും സർഗ്ഗാത്മകതയും മാനവികതയും ഉണർത്തും.