ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർത്ഥികളെ പൗരബോധവും ലക്ഷ്യബോധവും സാമൂഹികപ്രതിബദ്ധതയും സേവനസന്നദ്ധതയുമുള്ള ഒരു സമൂഹമായി വളർത്തിയെടുക്കുക എന്ന ആശയത്തോടെ ആവിഷ്‌ക്കരിക്കപ്പെട്ട പഠനാനുബന്ധ പദ്ധതിയായ സ്റ്റുഡന്റ്‌ പോലീസ് കേഡറ്റ് ജി വി എച്ച് എസ്‌ എസ് അത്തോളിയിൽ അധ്യാപകരായ മെഹ്ജബി ടി കെ ,സുബാഷ്‌ബാബു കെ പി എന്നിവരുടെ നേതൃത്വത്തിൽ  2012 മുതൽ പ്രവർത്തനം ആരംഭിച്ചു.യൂണിറ്റിന്റെ വിവിധ പ്രവർത്തനങ്ങൾ താഴെ നൽകിയിരിക്കുന്ന ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാൻ ഉതകുംവിധം ആസൂത്രണം ചെയ്യുന്നവയാണ്.

ലക്ഷ്യങ്ങൾ:

  • നിയമത്തെ അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യുന്ന സമൂഹമാവുക.
  • പൗരബോധം ,സമത്വബോധം ,മതേതരവീക്ഷണം ,അന്വേഷണത്വര ,നിരീക്ഷണപാടവം ,നേതൃശേഷി തുടങ്ങിയ മൂല്യങ്ങൾ വളർത്തുക
  • വിദ്യാർത്ഥികളിൽ സാമൂഹിക പ്രതിബദ്ധതയും സേവനസന്നദ്ധതയും സഹജീവി സ്നേഹവും വളർത്തുക
  • തീവ്രവാദം, വിഘടനവാദം ,വർഗീയത ,ജാതീയത , ലഹരിഭ്രമം തുടങ്ങിയവക്കെതിരെ പ്രതികരിക്കാനും പ്രവർത്തിക്കാനും വിദ്യാർത്ഥികളെ സജ്ജമാക്കുക
  • ആഭ്യന്തരസുരക്ഷ, കുറ്റകൃത്യ നിവാരണം ക്രമസമാധാനപാലനം ,ഗതാഗതനിയന്ത്രണം സാമൂഹികസേവനം തുടങ്ങിയ സേവനപ്രവർത്തനങ്ങളിൽ പോലീസിനോടൊപ്പം പ്രവർത്തിക്കുന്നതിന് വിദ്യാർത്ഥികളെ പ്രാപ്തരാക്കുക .
  • വിദ്യാർത്ഥികളിൽ പ്രകൃതിസ്നേഹം ,പരിസ്ഥിതിസംരക്ഷണ ബോധം ,പ്രകൃതിദുരന്തങ്ങൾക്കെതിരെ പ്രവർത്തിക്കാനുള്ള സന്നദ്ധത എന്നിവ വളർത്തുക .
  • സമൂഹത്തിന്റെ സർവ്വതോൻമുഖമായ പുരോഗതിക്കുവേണ്ടി നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന ഒരു യുവ സമൂഹത്തെ വാർത്തെടുക്കുക .

.