ജി.യു. പി. എസ് ചെർപ്പുളശ്ശേരി/അക്ഷരവൃക്ഷം/നിപ്പായും കൊറോണയും

Schoolwiki സംരംഭത്തിൽ നിന്ന്
നിപ്പായും കൊറോണയും


                                         നിപ്പായും കൊറോണയും കൂട്ടുകാർ ആയിരുന്നു. ഒരിക്കൽ കൊറോണ ഒരു ദീർഘ യാത്ര പുറപ്പെട്ടു. വഴിയിൽ വെച്ച് അവർ പരസ്പരം കണ്ടുമുട്ടി. നിപ്പ കൊറോണയോട് ചോദിച്ചു. ഹേയ് കൂട്ടുകാരാ നീ എങ്ങോട്ടാണ് പോകുന്നത്. ഞാൻ കേരളത്തിലേക്ക്. അഹങ്കാരി ആയ കൊറോണ മറുപടി പറഞ്ഞു. കേരള ത്തിലേക്ക് പോകരുത്. അവിടുത്തെ ആരോഗ്യ വകുപ്പ് സജീവമാണ്. അവിടെ നമുക്ക് ഒന്നും അതിജീവിക്കാൻ കഴിയില്ല. നിപ്പ ഉപദേശിച്ചു. ഇതൊന്നും വകവക്കാതെ കൊറോണ തുടർയാത്രക്ക് ശ്രമിച്ചു. നിപ്പ വീണ്ടും അവന്റെ വഴി തടഞ്ഞു പറഞ്ഞു. നിന്നെക്കാൾ കേമൻ ആയ എനിക്ക് പോലും കേരളത്തിൽ പിടിച്ചു നില്കാൻ കഴിഞ്ഞിട്ടില്ല. ഇതു കേട്ടതും കൊറോണ നിപ്പയോട് ദേഷ്യപ്പെട്ടു. ഈ ലോകം മുഴുവൻ കീഴടക്കിയ എന്നെക്കാൾ നീ കേമൻ ആണെന്നോ? ലോകം മുഴുവൻ എന്നെ പേടിച്ചു വിറക്കുകയാണ്. എന്നിട്ടാണോ നീയാണ് കേമൻ എന്നു പറയുന്നത്. എങ്കിൽ കേരളത്തിലേക്കു പോയിട്ടു തന്നെ ബാക്കി കാര്യം. കൊറോണ യാത്ര തിരിച്ചു. കേരളത്തിൽ എത്തിയ അവൻ പലരുടെയും ശരീരത്തിൽ പ്രവേശിചെങ്കിലും ഔഷധങ്ങൾ ആട്ടി ഓടിച്ചു. മറ്റു ചിലരാകട്ടെ അവനെ സോപ്പ് ലായനിയിൽ മുക്കി. ടിഷും ടിഷും സാനിറ്റൈസർ കൊണ്ടുള്ള പ്രഹരമേറ്റ് കൊറോണ ജീവനും കൊണ്ട് ഓടി. സന്ദേശം :- അഹങ്കാരം നന്നല്ല

മുസമ്മിൽ
5 C ജി.യു. പി. സ്കൂൾ ചെർപ്പുളശ്ശേരി
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ