ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ/അക്ഷരവൃക്ഷം/ജാഗ്രത പുലർത്താം.. പ്രതിരോധിക്കാം ..

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത പുലർത്താം.. പ്രതിരോധിക്കാം ..

ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായ ചൈനയിലെ വുഹാനിലാണ് വൈറസ് കുടുംബത്തിലെ കൊറോണ വൈറസ് എന്ന കോവിഡ്- 19 ആദ്യമായി സ്ഥിരീകരിച്ചത്.തുടർന്ന്, കോവിഡ് കൊടുങ്കാറ്റുപോലെ ലോകമെമ്പാടും പടർന്നു പിടിക്കുകയായിരുന്നു. യൂറോപ്പിലും ,അമേരിക്ക, ഇറ്റലി, ചൈന, ഇന്ത്യ തുടങ്ങിയ 190ൽ പരം രാജ്യങ്ങളിലും കോവിഡ് ബാധിച്ചിട്ടുണ്ട്. രോഗം ഏറ്റവും ഭീകരമായി ജീവനപഹരിച്ചത് അമേരിക്ക, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലാണ്. ചില രാജ്യങ്ങളിലൊക്കെ 24 മണിക്കൂറിൽ 100ൽ പരം ജീവനുകളാണ് നഷ്ടപ്പെടുന്നത്.

ആദ്യം മുതൽ തന്നെ ജനങ്ങൾ ഒന്നായി നിന്ന് പ്രവർത്തിച്ചിരുന്നെങ്കിൽ ഈ മഹാമാരിയെ ഒരു പരിധി വരെ നമുക്ക് തടയാമായിരുന്നു. പോലീസുകാരുടെയും ആരോഗ്യ പ്രവർത്തകരുടെയും രാവെന്നും പകലെന്നുമില്ലാതെ കഠിനാധ്വാനം കൊണ്ടാണ് ഇത്രയെങ്കിലും കൊറോണയെ നമ്മൾ പ്രതിരോധിച്ചത്. ലോകത്ത് രോഗബാധിതർ 34 ലക്ഷവും മരണം 2,45000വും പിന്നിട്ടു. ലോകത്ത് മരണസംഖ്യയിൽ വൻ വർദ്ധനവാണ്.

ഇന്ത്യയിൽ ആദ്യമായി കോവിഡ്- 19 സ്ഥിരീകരിച്ചത് കേരളത്തിലാണ്. ആദ്യഘട്ടത്തിൽ ഏറ്റവും കൂടുതൽ രോഗികളും ഇവിടെത്തന്നെയായിരുന്നു. ഒരു നൂറ്റാണ്ട് മുമ്പുള്ള സ്പാനിഷ് ഫ്ലൂവിന് ശേഷം ആദ്യമായാണ് ഒരു മഹാമാരിയെ നാം നേരിടുന്നത്. അസാധാരണമായ സാഹചര്യമാണിത്. കുഷി ചെയ്യാൻ പാടില്ല. വ്യവസായങ്ങൾ അടച്ചു പൂട്ടി. വിദ്യാഭ്യാസം മുടങ്ങി.ചരിത്രത്തിലാദ്യമായി റെയിൽ ഗതാഗതം നിശ്ചലമായി. ആകാശ യാത്രയും മുടങ്ങി. പലരുടെയും ജീവിതം തകർത്തെറിഞ്ഞ നടപടിയാണിതെങ്കിലും കൊറോണയെ തുരത്തുവാനുള്ള ചുവടുവെപ്പാണിതെന്ന് നാം മനസ്സിലാക്കണം. ലോക ശ്രദ്ധേയമായ അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ പോലും ഈ മഹാമാരിയെ എങ്ങനെ തടയുമെന്നറിയാതെ പകച്ചു നിന്നപ്പോൾ കേരളമെന്ന കൊച്ചു സംസ്ഥാനം രോഗവ്യാപനത്തെ ഒരു പരിധി വരെ തടഞ്ഞു.കോവിഡ്- 19 വഴിയുള്ള ആരോഗ്യ പ്രതിസന്ധിയുണ്ടാക്കാവുന്ന പട്ടിണി പ്രതിസന്ധി വൻ ജനസാമാന്യത്തെയാകെ ബാധിച്ചിരിക്കുന്നു. ഇതു പോലൊരു മഹാമാരിയെ നേരിടുന്നതിന് മുൻമാതൃകകളില്ല. ലോകത്തെ നയിക്കുന്നുവെന്ന് പറയുന്ന പല രാജ്യങ്ങൾക്കും ഈ സാഹചര്യത്തെ നേരിടാൻ കഴിഞ്ഞിട്ടില്ല. കേരളത്തിൻ്റെ വിജയ വിവരങ്ങൾ മലയാളിയുടെ ജീവൻ മാത്രം രക്ഷപ്പെടുത്തുന്നതിനായിട്ടുള്ളതാകരുത്. ഇത്തരം വിവരങ്ങൾ സാമൂഹ്യമായ പൊതുനന്മയ്ക്കായി ഉപയോഗിക്കുകയാണ് ചെയ്യേണ്ടത്. കേരളത്തിൽ രോഗം ബാധിക്കുന്നതോടൊപ്പം തന്നെ രോഗമുക്തിയും നേടുന്നുണ്ട്. കേരളത്തിൽ മരണം മൂന്നേയുള്ളുവെങ്കിലും രോഗബാധിതർ 95 ആണ്.

ഇനി ഒരു ജീവനും നഷ്ടപ്പെടാതിരിക്കാൻ നമുക്ക് പ്രതിരോധിക്കാം. ജാഗ്രതയോടെ ഇരിക്കാം. ലോകത്തിന് മാതൃകയായി മാറാം. ഇപ്പോൾ പ്രധാനം മനുഷ്യൻ്റെ ജീവൻ തന്നെയാണ്. ജാഗ്രത പുലർത്താം. പ്രതിരോധിക്കാം.

കൃഷ്ണേന്ദു.എം.പി
7 C ജി.യു.പി.എസ്.കരിങ്കപ്പാറ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം