ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ അസംബ്ലിയിൽ 7B ക്ലാസിലെ ശിഖ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 7C ക്ലാസിലെ ഹിബ ബിനദ് സുബൈർ ലഹരി വിരുദ്ധ സന്ദേശം നൽകി. ഏഴാം ക്ലാസിലെ കുട്ടികൾക്കായി സനിത ടീച്ചർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. 7E ക്ലാസിലെ കുട്ടികൾ ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ഗാനവും 7D, 7F ക്ലാസിലെ കുട്ടികൾ ചേർന്ന് ഡാൻസും അവതരിപ്പിച്ചു. ലാലു സാറും അഞ്ചാം ക്ലാസ് കുട്ടികളും ചേർന്ന് zumba dance നടത്തി. സ്കൂൾ പരിസരത്തുള്ള കടകളിൽ ലഹരി വിരുദ്ധ ബോധവൽക്കരണവുമായി ബന്ധപ്പെട്ട് അധ്യാപകരും കുട്ടികളും ചേർന്ന് നോട്ടീസ് വിതരണം ചെയ്തു.
ജനസംഖ്യ ദിനം
ജനസംഖ്യാ ദിനത്തിൽ കുട്ടികളെ ഭൂമിയുടെ മാതൃകയിൽ നിർത്തിയപ്പോൾ
ജൂലൈ 11 ജനസംഖ്യ ദിനം ആചരിച്ചു. സറീന ടീച്ചർ ജനസംഖ്യാ ദിന സന്ദേശം നൽകി. ഭൂമിയുടെ മാതൃകയിൽ കുട്ടികളെ നിർത്തിയത് വേറിട്ട ഒരു അനുഭവമായി. ജനസംഖ്യാദിന ക്വിസും നടത്തി.
ജനസംഖ്യാ ദിനത്തിൽ കുട്ടികളെ ഭൂമിയുടെ മാതൃകയിൽ നിർത്തിയപ്പോൾ
സ്കൂൾ പാർലമെന്റ് ഇലക്ഷൻ
ജി. യു പി. എസ് മുണ്ടോത്ത് പറമ്പ് 2025 -26 വർഷത്തെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ ജൂലൈ 15 ചൊവ്വാഴ്ച നടത്തി. തിരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളിലൂടെയാണ് ഇലക്ഷൻ സ്കൂളിൽ നടത്തിയത്. തിരഞ്ഞെടുപ്പ് വിജ്ഞാപനം നാമനിർദ്ദേശപത്രിക സമർപ്പണം, പ്രചരണം തിരഞ്ഞെടുപ്പ് സത്യപ്രതിജ്ഞ എന്നിവയായിരുന്നു അത്. എല്ലാ ക്ലാസിലെയും ക്ലാസ്സ് ലീഡർമാരെയും സ്കൂൾ ലീഡറിയും കുട്ടികൾ വോട്ട് ചെയ്ത് തിരഞ്ഞെടുത്തു.
സ്വാതന്ത്ര്യ ദിനം
ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം വളരെ വിപുലമായി സ്കൂളിൽ ആഘോഷിച്ചു. 9 മണിക്ക് പ്രധാന അധ്യാപിക ഷാഹിന ടീച്ചർ പതാക ഉയർത്തുകയും തുടർന്ന് വിവിധങ്ങളായ കുട്ടികളുടെ പ്രോഗ്രാമുകൾ സംഘടിപ്പിക്കുകയും ചെയ്തു. സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷം ധരിച്ചു വന്ന കുട്ടികൾ പരിപാടിയുടെ ആകർഷണ കേന്ദ്രങ്ങൾ ആയിരുന്നു. സ്വാതന്ത്ര്യ ദിന മധുരം പായസത്തിന്റെ രൂപത്തിൽ കുട്ടികൾക്ക് വിതരണം ചെയ്തു.
ഹിരോഷിമ ,നാഗസാക്കി ദിനാചരണം ആഗസ്റ്റ് 6 ,9
ഹിരോഷിമ -നാഗസാക്കി ദിനാചരണങ്ങളുടെ ഭാഗമായി ഓഗസ്റ്റ് ആറിന് അസംബ്ലിയിൽ അമേരിക്കയുടെ ജപ്പാനിലെ ബോംബ് ആക്രമണത്തെക്കുറിച്ച് ലഘു വിവരണം നൽകി .കുട്ടികൾ യുദ്ധവിരുദ്ധ പ്രതിജ്ഞ ചെയ്തു . 9 ാം തിയതി ക്വിസ് മത്സരം നടത്തി. കുട്ടികൾ പേപ്പർ ഉപയോഗിച്ച് സഡാക്കോ പക്ഷിയെ നിർമിച്ചു.
ശിശുദിനം
ശിശുദിന പ്രത്യേക അസംബ്ലി ശിശുദിന റാലി
ഈ വർഷത്തെ ശിശുദിനം വളരെ സമുചിതമായ ആഘോഷിച്ചു. ചാച്ചാജിയുടെ വേഷം ധരിച്ചു വന്ന കുട്ടികൾ ശ്രദ്ധ കേന്ദ്രമായി മാറി. ശിശുദിന പ്രത്യേക അസംബ്ലി വിളിച്ചു ചേർത്തു .കുട്ടികൾ ശിശുദിന സന്ദേശം നൽകുകയും ശിശുദിന ഗാനം ആലപിക്കുകയും ചെയ്തു. ഷാജി ടീച്ചർ ശിശുദിന സന്ദേശം നൽകി. തുടർന്ന് ശിശുദിന റാലി സംഘടിപ്പിച്ചു.