ജി.യു.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/അഹങ്കാരനായ തോമസ്

Schoolwiki സംരംഭത്തിൽ നിന്ന്
അഹങ്കാരനായ തോമസ്

ണ്ട് കാലത്ത് തോമസ് എന്നു പറഞ്ഞ ഒരാൾ ഉണ്ടായിരുന്നു. അവർക്ക് നല്ല ആരോഗ്യം ഉണ്ടയിരുന്നു അതിൽ അയാൾ അഹങ്കരിച്ചിരുന്നു. പക്ഷേ അയാളുടെ നാട്ടിൽ പകർച്ചവ്യാധിയായ രോഗം വന്നു.പക്ഷെ അയാൾ അതൊന്നും കാര്യമാക്കിയില്ല. അയാൾ വിചാരിച്ച പ്രതിരോധവും ആരോഗ്യവും ഉണ്ടെങ്കിൽ പിന്നെ ഞാൻ എന്തിനു പേടിക്കണം അസുഖം എന്റെ അടുത്തു പോലും വരില്ല എന്ന് തോമസ് വിചാരിച്ചു. പിന്നെ എനക്ക് ചെറുപ്പംതൊട്ടേ രോഗങ്ങളില്ലായിരുന്നു.അതു കൊണ്ട് എനിക്ക് ഡോക്ടറെ കാണേണ്ടി വന്നിട്ടില്ലായിരുന്നു. ഈ ഡോക്ടർമാരെ ഒക്കെ എന്തിനു പറ്റും എന്നു പറഞ്ഞു കൊണ്ട് ഡോക്ടർമാരെ കുറ്റപ്പെടുത്തി പകർച്ചവ്യാതി കുടി കുറെ ആളുകൾ മരിച്ചു. ആ രോഗം തെട്ടാലും പിടിച്ചാലും ഒക്കെ കട്ടുതീ പോലെ പടരും.
ഒരു ദിവസം തോമസ് എനിക്ക് ഒരു അസുഖവും വരില്ല എന്നു പറഞ്ഞു.കൊണ്ട് പുറത്ത് ഇറങ്ങി സാധാനങ്ങൾ വാങ്ങിച്ചു. എന്നിട്ട് അവിടെയും ഇവിടെയും തെട്ട് കൈ അറിയാതെ മുഖത്തട്ടും വച്ചു.അടുത്ത ദിവസം തോമസിന് വല്ലാത്തൊ അസ്വസ്തത. അങ്ങനെ തോമസ് ക്ഷീണിച്ചു വയ്യാതെയായപ്പേൾ ഡോക്ടറുടെ അടുത്തേക്ക് പോയി. അപ്പോൾ ഡോക്ടർ പറഞ്ഞു ഇത് പകർച്ചവ്യാധിയായ രോഗമാണ് എന്ന് അപ്പേൾ ആദ്യമായി തോമസിന് ഒരു രോഗം പിടിപെട്ടു. കുറച്ചു ദിവസങ്ങൾക്ക് ശേഷം തോമസിന്റെ രോഗം മാറി. അപ്പേൾ തോമസ് ഡോക്ടറോട് പറഞ്ഞു. എന്നേട് ക്ഷമിക്കുക ഞാൻ നിങ്ങളെ കുറെ കുറ്റും പറഞ്ഞിരുന്നു.എന്ന് പറഞ്ഞു കൊണ്ട് അവിടെ നിന്ന് പോന്നു. അങ്ങനെ തോമസിന് മനസ്സിലായി ആരോഗ്യവും പ്രതിരോധവും വേണം എന്നാലും കുറച്ചു ശ്രദ്ധകുടി വേണം എന്നും ഡോകടർ മാരെ കുറ്റപ്പെടുത്തരുതെന്നും.

റിഫ നജ്മ കെ എം
6 A ജി. യു. പി. എസ് ചീക്കോട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ