ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ/അക്ഷരവൃക്ഷം/ഒരു കൊറോണാക്കാല०

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കൊറോണാക്കാലെം

എന്തായിരുന്നു മനുഷ്യന്റെയൊരു ഗമ ! ഭൂമിയിലെ ഏറ്റവും ബുദ്ധിയുള്ള ജീവി എന്നു സ്വയം പുകഴ്ത്തിയ മനുഷ്യനിന്ന് കണ്ണിൽപോലു० പെടാത്ത ഒരു ഇത്തിരിക്കുഞ്ഞനെ ഭയക്കുന്നു.... അതിനു പിന്നിൽ നമുക്കെല്ലാവർക്കു० അറിയാവുന്ന ഒരു കഥയുണ്ട്. ആ കഥയെ അതിജീവനത്തിന്റെ കഥയെന്നോ സഹനത്തിന്റെ കഥയെന്നോ വിശേഷിപ്പിക്കാൻ ഇന്ന് കഴിയില്ല. കാരണം ആ കഥ ഇന്നും തുടർന്നുകൊണ്ടേയിരിക്കുന്നു. ചൈനയിലെ വുഹാനിൽ നിന്നും ലോകമെമ്പാടു० പടർന്നുപിടിച്ച novel corona virus അഥവാ COVID-19 ന്റെ പിടിയിലാണ് നാം ഇപ്പോൾ.ലോകത്തിന്റെ നാനാഭാഗത്തു० മനുഷ്യർ തന്നെ മനുഷ്യർക്ക് ഈ രോഗം പരത്തുന്നു. ഇതിനെ ചെറുത്തുതോൽപ്പിക്കാൻ ലോകം മുഴുവനും സ്വന്തം വീടുകളിൽ ഒതുങ്ങുന്നു. വാസ്തവത്തിൽ വീട്ടിലിരിക്കാൻ വളരെയധികം കൊതിച്ചവർ പോലു० മടുത്തുകാണു० ഈ അവസ്ഥ. പക്ഷെ ഇതു മൂലം രോഗപ്രതിരോധ० മാത്രമല്ല നടക്കുന്നത്. മനുഷ്യൻ കുറച്ചുനാൾ വീട്ടിലിരുന്നപ്പോൾ പ്രകൃതിക്ക് ഉണ്ടായ ചില മാറ്റങ്ങളുണ്ട്. ശ്വസനവായു മുൻപത്തേതിലേറെ ശുദ്ധമായിരിക്കുന്നു. ഒരു കാലത്തു० നാം ശ്രദ്ധിക്കാതിരുന്ന കിളികളുടെ പാട്ടുകൾ ഇന്ന് അന്തരീക്ഷത്തിൽ നിറയുന്നു. സത്യത്തിൽ മനുഷ്യന് പ്രകൃതിയെയു० പ്രകൃതിക്ക് മനുഷ്യനെയും ഇങ്ങനെ കാണാൻ കഴിഞ്ഞിട്ടുള്ള ഒരു സ്ഥിതിവിശേഷം ഇന്നേ വരെ ഉണ്ടായിട്ടുണ്ടാവില്ല. ടൗണുകളിലെ രാത്രികാലത്ത് ഏറ്റവും തിരക്കുള്ള റോഡുകൾ വരെ എത്രമാത്രം വിജനമാണ്... പക്ഷെ ഇതിനെല്ലാം വേറൊരു മുഖമുണ്ട്. മരണത്തോട് മല്ലിടിച്ചുകിടക്കുന്ന ഐസോലേഷൻ വാർഡുകളിലെ ആയിരങ്ങളുടെ വേദന... ആഴ്ചകളോളം ഉറ്റവരെ കാണാതെ സ്വന്തം ജീവൻ പണയം വച്ച് രാപ്പകലില്ലാതെ പണിയെടുക്കുന്ന ആരോഗ്യപ്രവർത്തകരുടെ വേദന... അത് വച്ച് നോക്കുമ്പോൾ വീട്ടിലിരിക്കാൻ മടിക്കുന്ന നമ്മുടെ വേദന എത്ര നിസ്സാരമാണ്. ഇതെല്ലാം തീർച്ചയായു० നാം അതിജീവിക്കു०. ഒരുപക്ഷേ, ഇനി ഓരോ മഴക്കാലവു० പൂക്കാലവു० വേനൽക്കാലവു० പോലെ കൊറോണാക്കാല० ലോകം നേരിടേണ്ടി വരുമോ? ഓർക്കാനേ വയ്യ.

Devika. A
9F ജി.ജി.വി.എച്ച്.എസ്.എസ്.വണ്ടൂർ,വണ്ടൂർ,മലപ്പുറം
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം