ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/വർദ്ധിപ്പിക്കാം രോഗപ്രതിരോധശേഷി

Schoolwiki സംരംഭത്തിൽ നിന്ന്
വർദ്ധിപ്പിക്കാം രോഗപ്രതിരോധശേഷി      

ജീവിതശൈലീരോഗങ്ങളായ ഡയബറ്റിക്,ഹൃദ്രോഗം,കരൾ രോഗങ്ങൾ എന്നിവയാൽ തന്നെ നാമിന്ന് ബുദ്ധിമുട്ടുകയാണ്.നമ്മുടെ മാറിയ ജീവിതരീതികളാണ് ഇതിന് കാരണം.

2019ഡിസംബറിൽ ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട്‌ അമേരിക്കയും, ഇറ്റലി,സ്പെയിൻ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലും വൻ വിപത്തായി ഭവിച്ച്‌ ഇന്ന് ഇതാ നമ്മുടെ ഇന്ത്യയിലെ കൊച്ചു കേരളത്തിലും കോവിഡ്‌19 എന്ന മഹാമാരി വന്നിരിക്കുന്നു.

ഇതിന്‌ ശാസ്ത്രലോകത്തിന് ഇതുവരെ പ്രതിരോധ മരുന്നുകളൊന്നും കണ്ടെത്താനാകാത്ത സാഹചര്യത്തിൽ ഇതിനെ പ്രതിരോധിക്കുകയെ നമുക്ക്‌ മാർഗ്ഗമുള്ളൂ. മരുന്ന് കൊണ്ട് മാത്രം രോഗ പ്രതിരോധശേഷി നമുക്ക് വർധിപ്പിക്കാൻ കഴിയില്ല.ഇതിനുവേണ്ടി നമ്മുടെ ദിനചര്യയിൽ നാം ഉൾപെടുത്തേണ്ടതായിട്ടുള്ള കുറച്ചു കാര്യങ്ങലുണ്ട്.

നാം ദിവസവും പതിനഞ്ചു മുതൽ ഇരുപത് ഗ്ലാസ് ശുദ്ധജലമെങ്കിലും കുടിക്കണം.നമ്മുടെ ഭക്ഷത്തിൽ പഴവർഗ്ഗങ്ങളും,പച്ചക്കറികളും ധാരാളം ഉൾപ്പെടുത്തണം.ഇത് കഴിക്കുന്നതുവഴി വിറ്റാമിനുകളും ആന്റിഓക്സിഡൻസും ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നു.നാം കോളകളും ജങ്ക്ഫുഡ്‌സും ഒഴിവാക്കി,മോര് ധാരാളമായി ഉപയോഗിക്കുക.അതുവഴി നമ്മുടെ അന്നനാളം മുതൽ ആമാശയം വരെ ഗുണകരമായ ബാക്ടരിയകൾ ഉത്പാദിപ്പിക്കപ്പെടുന്ന.ഇത് പ്രതിരോധശേഷി വർധിപ്പിക്കുന്നു.

മദ്യപാനം ഒഴിവാക്കി നമ്മുടെ കരളിന്റെ പ്രവർത്തനത്തെ സംരക്ഷിക്കുക.നമ്മുടെ ഭക്ഷണത്തിൽ വിറ്റാമിൻ A,C,D,E,B6 എന്നിവയടങ്ങുന്ന കാരറ്റ്,ബീറ്റ്റൂട്ട്,പാൽ,ഇലക്കറികൾ,മുട്ട,മീൻ,ഓറഞ്ച്,നാരങ്ങ,നെല്ലിക്കയും.പ്രോട്ടിനടങ്ങിയ ചെറുപയർ,ബദാം,കപ്പലണ്ടി തുടങ്ങിയവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

നാം ദിവസവും കുറഞ്ഞത് അരമണിക്കുറിങ്കിലും വ്യായാമം ചെയ്യണം.കൂടാതെ യോഗ മുതലായവ ശീലിക്കുക.അതുവഴി നമ്മുടെ മാനസിക സംഘർഷം തടയാനാകും.മാനസിക സംഘർഷം രോഗപ്രതിരോധ ശേഷി നശിപ്പിക്കുന്നതിന് ഒരു പ്രധാന കാരണമാണ്.അതുകൊണ്ട് നാം യോഗായിലൂടെയും മറ്റും മനസികസംഘർഷം കുറയ്ക്കുക.

സുഖകരമായ ഉറക്കം രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ പ്രധാനപ്പെട്ട ഒരു കാര്യമാണ്.മുതിർന്നവർ 6-7 മണിക്കൂർ വരെയും കുട്ടികൾ 9 മണിക്കൂറെങ്കിലും കൃത്യമായി ഉറങ്ങിയിരിക്കണം.ഉറക്കത്തിൽ നമ്മുടെ തലച്ചോർ പ്രതിരോധശേഷി വർധിപ്പിക്കാനുള്ള ഹോർമോൺ ഉത്പാദിപ്പിക്കും അതിനാലാണ് സുഖകരമായ ഉറക്കം വേണമെന്ന് പറയുന്നത്.അതോടൊപ്പം വ്യക്തിശുചിത്വവും രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ ഒരു കാരണമാണ്.

നാം ചിട്ടയായ കുറച്ചു കാര്യങ്ങൾ ശീലിച്ചാൽ ഏതു മഹാമാരിയായാലും രോഗ പ്രതിരോധ ശേഷി കൂടുതലുള്ള ഒരാളിൽ വാനുഭവിച്ചാൽ അതിജീവിക്കാൻ എളുപ്പമാണ്.അതിനാൽ നാം വ്യക്തിശുചിത്തത്തോ ടൊപ്പം രോഗപ്രതിരോധശേഷിയും വർധിപ്പിക്കുക.


അറഫ നാഹി ന
9C ഗവ.ഗേൾസ് എച്ച് എസ് എസ് കന്യാകുളങ്ങര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 06/ 05/ 2023 >> രചനാവിഭാഗം - കവിത