ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/ദരിദ്രന്റെ ഉയർച്ച
ദരിദ്രന്റെ ഉയർച്ച
------------------------------ ഒരു ഗ്രാമത്തിൽ മൂന്ന് കൂട്ടുകാർ ഉണ്ടായിരുന്നു. നന്ദു, ചന്തു, രാമു. നന്ദുവും ചന്തുവും ധനികർ ആയിരുന്നു എന്നാൽ രാമു ദരിദ്രനും. രാമുവിന്റെ ദയനീയ അവസ്ഥ കണ്ട് കരളലിഞ്ഞ നന്ദു രാമുവിന് 1000 രൂപ കൊടുത്തു. രാമു അതിൽ നിന്നും നൂറ് രൂപ മാത്രം എടുത്തിട്ട് ബാക്കി ഒരു സ്ഥലത്ത് സൂക്ഷിച്ചു വച്ചു. ദൗർഭാഗ്യം എന്ന് പറഞ്ഞാൽ മതിയല്ലോ, ഒരു പക്ഷി ഭക്ഷണം എന്ന് കരുതി ആ പണപ്പൊതി കൊത്തിയെടുത്തു പറന്നു പോയി. കുറച്ചുദിവസങ്ങൾക്കു ശേഷം രാമുവിന്റെ കൂട്ടുകാർ അവനെ കാണാൻ വന്നു. " ഞാൻ നൽകിയ പണം നീ എന്ത് ചെയ്തു? "നന്ദു ചോദിച്ചു. നടന്ന കാര്യം രാമു പറഞ്ഞു കേൾപ്പിച്ചു. ചന്തുവിന് അത് വിശ്വാസമായില്ല. "എന്തായാലും വന്നത് വന്നു, ഞാൻ 1000 രൂപ കൂടി തരാം. അതെങ്കിലും സൂക്ഷിച്ചു കൈകാര്യം ചെയ്യണം. "നന്ദു പറഞ്ഞു. അതിൽ നിന്നും നൂറ് രൂപ എടുത്ത ശേഷം ബാക്കി തുക ഒരു പേപ്പറിൽ പൊതിഞ്ഞു. അത് ഒരു ഇരുമ്പ് പെട്ടിയിൽ കൊണ്ട് വച്ചു.എന്നാൽ അവിടെയും ദൗർഭാഗ്യം അവനെ വിട്ടു മാറിയില്ല. പഴയ സാധനങ്ങൾ വാങ്ങാൻ വന്ന ഒരു അണ്ണാച്ചിക്ക് രാമുവിന്റെ ഭാര്യ ആ പഴയ പെട്ടി വിറ്റു. വീണ്ടും കുറച്ചു ദിവസങ്ങൾക്ക് ശേഷം അവിടെ വന്ന നന്ദുവും ചന്തുവും രാമുവിന്റെ കീറിയ വസ്ത്രം കണ്ട് ഞാൻ തന്ന പണം കൊണ്ട് പുതിയ വസ്ത്രം വാങ്ങാത്തത് എന്തെന്ന് ചോദിച്ചു. അവൻ നടന്ന കാര്യം പറഞ്ഞു. എന്നാൽ അത് അവർക്ക് വിശ്വാസം ആയില്ല. "ഇപ്പോൾ ഞാൻ പണം തരുന്നില്ല പകരം കീറിയ തുണി തുന്നാൻ ഒരു സൂചി തരാം "നന്ദു പറഞ്ഞു. അടുത്ത ദിവസം രാമുവിന്റെ അയൽവാസി ഒരു മുക്കുവൻ ആയിരുന്നു. ഒരു ദിവസം അവന്റെ വല നന്നാക്കാൻ സൂചിക്കു വേണ്ടി രാമുവിന്റെ വീട്ടിൽ വന്നു. "സൂചി തരാം പക്ഷെ പകരം മീൻ തരണം " രാമു പറഞ്ഞു. "സമ്മതിച്ചു നാളെ ഞാൻ പിടിക്കുന്ന ആദ്യത്തെ മീൻ തന്നെ നിനക്ക് തരാം. " മുക്കുവൻ പറഞ്ഞു. മുക്കുവൻ വാക്ക് പാലിച്ചു. പിറ്റേന്ന് പിടിച്ച ആദ്യത്തെ മീൻ തന്നെ രാമുവിന് നൽകി. രാമുവിന്റെ ഭാര്യ കറി വെക്കാനായി മീൻ മുറിച്ചു. ആ കാഴ്ച്ച കണ്ട് അവളുടെ കണ്ണ് മഞ്ഞളിച്ചു,. അവൾ ഭർത്താവിനെ വിളിച്ചു. രാമു ഓടിയെത്തി. ആ മീനിന്റെ വയറിനകത്തു നിറയെ സ്വർണനാണയങ്ങൾ കണ്ട് അവൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി. "അവസാനം ദൈവം നമ്മുടെ പ്രാർത്ഥന കേട്ടു." പിന്നീടുള്ള കാലം രാമുവും ഭാര്യയും സന്താഷത്തോടെ ജീവിച്ചു
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 06/ 05/ 2023 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 06/ 05/ 2023ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ