ജി.ജി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി/പ്രവർത്തനങ്ങൾ/2026-27
2026-2027 പ്രവേശനോത്സവം
ജി എച് എസ് എസ് മടപ്പള്ളിയിൽ ബി ആർ സി തലത്തിലുള്ള സ്കൂൾ പ്രവേശനോത്സവം നടന്നു . പ്രസിഡണ്ട് ശ്രീമതി ഷജിന കൊടക്കാട്ട് അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രിൻസിപ്പൽ ജിതേഷ് .എം സ്വാഗതം പറഞ്ഞു . പ്രധാന അധ്യാപിക സുപ്രിയ പി .കെ റിപ്പോർട്ട് അവതരിപ്പിച്ചു .
വടകര എം എൽഎ ശ്രീമതി കെ കെ രമ പരിപാടി ഉദ്ഘാടനം ചെയ്തു . മുഖ്യ അതിഥി പ്രമുഖ ഗാനരചയിതാവും സംഗീത സംവിധായകനുമായ ശ്രീ ഇ പി സജീവൻ ആയിരുന്നു . ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ കെ എം സത്യൻ മാസ്റ്റർ ,ബി പി സി ശ്രീ പി പി മനോജ് ,ഹൈസ്കൂൾ വിഭാഗം സ്റ്റാഫ് സെക്രട്ടറി ശ്രീജിത്ത് മുറിയമ്പത്ത് ,ഹയർ സെക്കണ്ടറി വിഭാഗം സ്റ്റാഫ് സെക്രട്ടറി ജിനീഷ് കുമാർ തുടങ്ങിയവർ ആശംസ അർപ്പിച്ചു സംസാരിച്ചു . ബി ആർ സി അംഗം ശ്രീ ഷിജു നന്ദി പറഞ്ഞു . കുട്ടികളുടെ കലാപരിപാടികൾ പരിപാടിയുടെ മുഖ്യ ആകർഷണം ആയിരുന്നു .
-
പ്രവേശനോത്സവം
മധുരം മലയാളം
മാതൃഭൂമി , മധുരം മലയാളം പദ്ധതിയുടെ ഭാഗമായി പൂർവ വിദ്യാർത്ഥികളുടെ "ഒരു വട്ടം കൂടി "എന്ന കൂട്ടായ്മ സ്കൂളിലേക്ക് 5 മാതൃഭൂമി പത്രം ഒരു വർഷത്തേക്ക് സ്പോൺസർ ചെയ്തു .
-
മധുരം മലയാളം
"ഹരിത സ്പർശം 2026 "– ലോക പരിസ്ഥിതി ദിനാഘോഷം
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജിഎച്ച്എസ്എസ് മടപ്പള്ളിയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. "കൂട്ടുകാരനൊരു മരം" പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികൾ പരസ്പരം വൃക്ഷത്തൈകൾ കൈമാറി പരിസ്ഥിതി ദിനം ആഘോഷിച്ചു.
പരിസ്ഥിതി ദിന പോസ്റ്റർ രചനാ മത്സരം, ക്വിസ് മത്സരം, ലീഫ് ആർട്ട് മത്സരം എന്നിവയും സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ വലിയ ആവേശത്തോടെയും സജീവ പങ്കാളിത്തത്തോടെയും പരിപാടികളിൽ പങ്കെടുത്തു.
പരിപാടിയുടെ ഭാഗമായി പ്രധാനാധ്യാപിക ശ്രീമതി സുപ്രിയ ടീച്ചർ വൃക്ഷത്തൈ നട്ട് ഹരിത സന്ദേശം നൽകി. പ്രകൃതിയെ സ്നേഹിക്കാനും സംരക്ഷിക്കാനും ഓരോരുത്തർക്കും ഉത്തരവാദിത്വമുണ്ടെന്ന സന്ദേശം ഈ പരിപാടികളിലൂടെ കുട്ടികളിലേക്ക് എത്തിക്കാനായി.
-
കൂട്ടുകാരനൊരു തൈ
-
പരിസ്ഥിതി ദിനാഘോഷം
പരിസ്ഥിതിയെ സംരക്ഷിക്കാനും കൂടുതൽ മരങ്ങൾ നട്ടുപിടിപ്പിക്കാനും എല്ലാവരും പ്രതിജ്ഞയെടുത്തുകൊണ്ടാണ് പരിസ്ഥിതി ദിനാഘോഷം സമാപിച്ചത്.
ബാലവേല വിരുദ്ധ ദിനാചരണം
"ബാല്യം സംരക്ഷിക്കാം – ബാലവേല ഇല്ലാതാക്കാം”
ജൂൺ 12-ന് ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ പ്രത്യേക പ്രതിജ്ഞ സംഘടിപ്പിച്ചു. ബാലവേല നിർമാർജ്ജനത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ഗൗതം കൃഷ്ണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിദ്യാർത്ഥികളും അധ്യാപകരും പ്രതിജ്ഞ ഏറ്റുചൊല്ലി ബാലവേല രഹിത സമൂഹം സൃഷ്ടിക്കുന്നതിനായി പ്രവർത്തിക്കുമെന്ന് ഉറപ്പുനൽകി.

-
ബാലവേല ദിന പ്രതിജ്ഞ
അക്ഷരവെളിച്ചം പകർന്ന് വായനമാസാചരണത്തിന് തുടക്കം
വായനയുടെ മഹത്വവും പുസ്തകസ്നേഹവും പുതുതലമുറയിലേക്ക് പകർന്നുനൽകുന്നതിനായി ജി.എച്ച്.എസ്.എസ്. മടപ്പള്ളിയിൽ വായനമാസാചരണത്തിന് ആവേശപൂർവം തുടക്കമായി. പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ വി.കെ. ജോബിഷ് പരിപാടി ഉദ്ഘാടനം ചെയ്തു.
പ്രധാനാധ്യാപിക സുപ്രിയ പി.കെ. അധ്യക്ഷത വഹിച്ച ചടങ്ങിൽ, പൂർവവിദ്യാർഥി സംഘടനയായ ‘ഒരുവട്ടം കൂടി’ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സമ്മാനിച്ചു. വിദ്യാർഥികളിൽ വായനാശീലം വളർത്തുന്നതിനും അറിവിന്റെ ലോകത്തേക്ക് അവരെ നയിക്കുന്നതിനുമുള്ള വായനമാസാചരണ പരിപാടികൾക്ക് ഇതോടെ തുടക്കമായി.
ചടങ്ങിൽ ഹാരിസ്, റജി കുമാർ, ചന്ദ്രൻ കെ.കെ. എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വായനയുടെ പ്രാധാന്യം ഓർമ്മിപ്പിച്ചുകൊണ്ട് പരിപാടി ശ്രദ്ധേയമായി.