ജി.എൽ.പി.എസ് തിരുവാലി/അക്ഷരവൃക്ഷം/ചിന്തകൾ മാറുന്നു....
ചിന്തകൾ മാറുന്നു....
കൊ റോണ വന്നു... സ്കൂളില്ല... പരീക്ഷയില്ല.... ആഹ്ലാദം നിറഞ്ഞു.... ഒരു പാട് കളിക്കാമല്ലേ.. പരീക്ഷയെഴുതാതെ പുതിയ ക്ലാസിലേക്ക് ജയിക്കാമല്ലോ... എന്നല്ലാം ഓർത്ത് കൊറോണയോട് നന്ദി പറഞ്ഞിരിക്കുമ്പോഴാണ് കൊറോണ എന്താണ് എന്ന് മനസ്സിലായി തുടങ്ങിയത്... കൊറോണയില്ലാത്തവരെ അവൻ അദൃശ്യമായ ചങ്ങലയിൽ ബന്ധിയാക്കിയിരിക്കുന്നു.. പുറത്തിറങ്ങാൻ പറ്റില്ല... കളിക്കാൻ പറ്റില്ല... കൂട്ടുകൂടാൻ പറ്റില്ല ... മനുഷ്യൻ്റെ കയ്യിലകപ്പെട്ട കിളിയെ പോലെയായി കൊറോണയുടെ കയ്യിലകപ്പെട്ട മനുഷ്യൻകൊറോണ ഉണ്ടായ വരെ അത് കാർന്നു തിന്നാൻ ശ്രമിക്കുന്നു... മുഖം മൂടിയണിഞ്ഞ കുറേ പേർ ചുറ്റിലും മനുഷ്യൻ്റെ മുഖമൊന്നു കാണാൻ കൊതിക്കുന്ന രോഗികൾ... ചിന്തകൾ മാറി... അയ്യോ.... കൊറോണ മരിച്ചിരുന്നെങ്കിൽ... സ്കൂൾ തുറന്നിരുന്നെങ്കിൽ.... പരീക്ഷ എഴുതാൻ പറ്റിയിരുന്നെങ്കിൽ..... ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ് കൂട്ടുകൂടാൻ കഴിഞ്ഞിരുന്നെങ്കിൽ... .
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം