ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/കോറോണ പഠിപ്പിച്ചത്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണപഠിപ്പിച്ചത്

അവധിക്കാലം എന്നും ഞങ്ങൾ കുട്ടികൾക്ക് ഒരാഘോഷം തന്നെയാണ്. സ്ക്കൂൾ അടച്ചാൽ രണ്ട് മാസം കളിയും ടി വി കാണലും ഒക്കെയായി എല്ലാം ഒരടിപൊളി തന്നെയാണ്. അവധിക്കാലം ഇങ്ങനെയാണെങ്കിലും, സ്ക്കൂൾ തുറക്കുന്നതും സന്തോഷം തന്നെയാണ്. പുതിയ ബാഗും, പുസ്തകങ്ങളും കുടയും യൂണിഫോമും ഒക്കെയായി ..... പക്ഷെ എന്തു ചെയ്യാം ഈ അധ്യായന വർഷം തുടങ്ങുന്നതു തന്നെ നിപ്പയെന്ന വയറസിൻ്റെ പിടിവിടുവിച്ചുകൊണ്ടാണ്. എങ്കിലും വളരെ ഉത്സാഹത്തോടെ പരീക്ഷയ്ക്കും മറ്റും തയ്യാറെടുത്തു വരുന്നതിനിടെയാണ് സ്ക്കൂൾ വാർഷികവും പഠനോത്സവവും കൂടി നടത്താൻ സമ്മതിക്കാതെ കൊറോണയെന്ന ഭീകര വ യ റസിൻ്റെ ആക്രമണമുണ്ടായത് - ഇപ്പോൾ ഞങ്ങൾ കുട്ടികൾക്ക് മാത്രമല്ല, മുതിർന്ന ആളുകൾക്കു കൂടി പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. എല്ലാവരും വീട്ടിനുള്ളിൽ തന്നെ ഇരിക്കണമെന്നത് വലിയ കഷ്ട്രം തന്നെ. വീട്ടുകാരെല്ലാവരും ഒരുമിച്ചുണ്ടാകുമെങ്കിലും കൂട്ടുകാരോടൊത്ത് കളിക്കാനാവാത്തതാണ് സങ്കടം. വീട്ടിലിരുന്നു കൊണ്ട് തന്നെ സ്ക്കൂൾവർക്കും, പാട്ടും ചിത്രരചനയും എല്ലാം നടക്കുന്നു എന്നതാണ് ഏക ആശ്വാസം .ഇനിയെന്നാണ് ഇതിൽ നിന്നും മോചനമെന്നറിയില്ല.ഇടക്കിടെ സോപ്പുപയോഗിച്ച് കൈ കഴുകയും, മുഖാവരണം ധരിക്കുകയും കൂട്ടം കൂടിയുള്ള സഹവാസം കഴിവതും ഒഴിവാക്കുകയും ചെയ്യുകയാണ് ഇതിനെതിരെ നമുക്ക് ചെയ്യാനാവുക. ആരോഗ്യ വകുപ്പ് അധികൃതരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് കൊണ്ട് ഈ മാരക രോഗത്തിൽ നിന്നും രക്ഷ നേടാൻ നമുക്ക് ശ്രമിക്കാം.ഇനി വരും വർഷം രോഗമുക്തമായ നാളുകളാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

അദ്വൈത്
3 A ജി എൽ പി സ്കൂൾ തരിശ്‌
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം