ജി.എൽ.പി.എസ് ഉദിരംപൊയിൽ/അക്ഷരവൃക്ഷം/വൈറസ് ഒരു പാഠം തന്നെ

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ് :-ഒരു പാഠം തന്നെ (ലേഖനം)

ലോകം മെമ്പാടുമുള്ള ജനങ്ങൾ കൊറോണ കെണിയിൽ പ്പെട്ട സമയമാണിപ്പോൾ .രാജ്യം മുഴുവൻ ലോക്ഡൗണി ലേക്ക് നീങ്ങിയപ്പോൾ നാട്ടിൽ എത്തി പെടാനാവാതെ വിദേശ രാജ്യങ്ങളിൽ ഭയത്തോടെയും വിശ മത്തോടെയും കഴിയുന്ന ധാരാളം പേരുണ്ട്.ഒരു ത്തനും എവിടെയും പോയി ഒളിച്ചിരിക്കാൻ കഴിയാത്ത വണ്ണം ഈ വൈറസ് മനുഷ്യനെ ഭീതി പ്പെടുത്തിരിക്കുകയാണ് .അതിനാൽ തന്നെ മനുഷ്യർ പരസ്പരം ഐക്യത്തിലാവാനും സഹാകരിക്കാനും നിർബന്ധിതൻ ആയിരിക്കുന്നു . അത് കൊറോണ വൈറസ് ചെയ്ത ഏറ്റവും വലിയ സൽപ്രവർത്തനമാണ് എന്ന് ഓരോ മനുഷ്യരും പറയാതെ പറയുന്ന ഒരു സ്ഥിതി വിശേഷണ മാ ണുള്ളത്. നമ്മുക്ക് ജീവിക്കാൻ ഏറ്റവും ആവശ്യമുള്ള മൂന്നു കാര്യങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ നമ്മുടെ ബുദ്ധിയേയും ,ഹൃദയത്തേയും കൂട്ടികൊണ്ട് പോവുകയാണ് കോവിഡ് 19 എന്ന ഈ പുതുമുഖം ആഹാരം, പാർപ്പിടം, വസ്ത്രം എന്നിവയാണ് നമ്മുടെ അടിസ്ഥാന ആവശ്യങ്ങൾ എന്നത് വിദ്യാലയങ്ങളിലെ ആദ്യ പാഠങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു. നമ്മുക്ക് ആവശ്യമുള്ളതിനേക്കാൾ കൂടുതൽ വാങ്ങാൻ, ' ആവശ്യ മില്ലാത്തതും വാങ്ങാൻ ,ആവശ്യമേ ഇല്ലാത്തതും വാങ്ങേണ്ടതാണ് എന്ന് ഞമ്മളെ തെറ്റിദ്ധരിപ്പിക്കാൻ ആർക്കാണ് സാധിച്ചത് ? .... ഈ വൈറസ് കാലഘട്ടത്തിലെ ലോക്ക് ഡൗൺ പഠിപ്പിച്ച ഏറ്റവും വലിയ പാഠം നമുക്ക് ഇത്രയൊക്കെ മതി ഒരു പ്രശ്നവുമില്ലാതെ ജീവിക്കാൻ എന്നതാണ്. ആഹാരം ഉൽപ്പാദിക്കുന്നവൻ ആണ് ഈ സമൂഹത്തിലെ ഏറ്റവും പ്രധാനപ്പെട്ടവൻ ആണെന്നും എടുത്ത് പറയേണ്ടത് തന്നെ .നമ്മുടെ കൃഷിക്കാരൻ സമൂഹത്തിലെ ഏറ്റവും മുഖ്യമായ സ്ഥാനം അർഹിക്കുന്നു. കോവിഡ് മനസ്സിലാക്കി തന്ന മറ്റൊരു വലിയ കാര്യം സ്വന്തം നാടുപോലെയാവില്ല മറ്റേതൊരു രാജ്യവും എന്നതാണ്.

മുഹമ്മദ് ഹാഷിം
4എ GMLPS ഉദിരംപൊയിൽ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - parazak തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം