ജി.എൽ.പി.എസ്. കൊഴക്കോട്ടൂർ/അക്ഷരവൃക്ഷം/രോഗത്തെ പ്രതിരോധിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗത്തെ പ്രതിരോധിക്കാം

നാം നമ്മുടെ വീടും, പരിസരവും വൃത്തിയായി സൂക്ഷിക്കണം. എങ്കിൽ മാത്രമെ നമുക്ക് രോഗമില്ലാതെ ജീവിക്കാൻ കഴിയൂ. അതിന് നാം വളരെയേറെ ശ്രദ്ധിക്കണം. നമ്മുടെ വീടുകളിലെ പ്ലാസ്റ്റിക് കവറുകൾ, ചിരട്ടകൾ, കുപ്പികൾ മുതലായവ പുറത്തേയ്ക്ക് വലിച്ചെറിയരുത്.

മഴക്കാലം വരുന്നതിനു മുമ്പുതന്നെ പരിസരം വൃത്തിയായി സൂക്ഷിക്കുക.വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കരുത്. രോഗ പ്രതിരോധത്തിനായി നാം ചെയ്യേണ്ടത് - ദിവസവും രണ്ടു നേരവും കുളിക്കണം. ഭക്ഷണത്തിനു മുമ്പും ശേഷവും കൈയും, വായയും വൃത്തിയായി കഴുകണം. രണ്ടു നേരവും പല്ലു തേയ്ക്കണം. നഖങ്ങൾ വൃത്തിയായി വെട്ടണം. വിഷമടിച്ച പച്ചക്കറികൾ കഴിയുന്നതും ഒഴിവാക്കുക. പകരം വീട്ടിൽ പച്ചക്കറി കൃഷി ചെയ്യുക. പഴങ്ങളും, പച്ചക്കറികളും ധാരാളമായി ഉപയോഗിക്കണം. വെള്ളം ധാരാളം കുടിക്കണം'ഇതോടൊപ്പം വ്യായാമവും ചെയ്യുക.

മുഹമ്മദ് നാജിൽ.സി.കെ
1A ജി.എൽ.പി.എസ്. കൊഴക്കോട്ടൂർ
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം