ജി.എൽ.പി.എസ്.ചാത്തന്നൂർ/അക്ഷരവൃക്ഷം /ശുചിത്വമാണ് മഹത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വമാണ് മഹത്വം

ഏഴാം ക്ലാസ്സിലെ ക്ലാസ്സ്‌ ലീഡർ ആയിരുന്നു അശോക്. അവന്റെ അധ്യാപകൻ, വിദ്യാർത്ഥികൾ മുടങ്ങാതെ പ്രാർത്ഥനയിൽ പങ്കെടുക്കണം എന്നും പങ്കെടുക്കാത്തവർക്ക് കഠിന ശിക്ഷ ലഭിക്കും എന്നും പറഞ്ഞിരുന്നു. അന്ന് ഒരു കുട്ടി മാത്രം വന്നില്ല. ആരാണ് അത് എന്ന് പട്ടികയിൽ നോക്കിയപ്പോൾ മുരളി ആണ് അതെന്നു മനസിലായി. വിദ്യാർത്ഥികൾ എല്ലാം ക്ലാസ്സിൽ കയറി. അദ്ധ്യാപകൻ ക്ലാസ്സിൽ വന്നു. "അശോക്, ഇന്ന് ആരാണ് പ്രാർത്ഥനക്കു വരാതിരുന്നത്? "അദ്ധ്യാപകൻ അശോക് നോട്‌ ചോദിച്ചു. "സർ, ഇന്ന് പ്രാർത്ഥനക്ക് എല്ലാ വരും വന്നിരുന്നു. മുരളി മാത്രം വന്നില്ല ". അശോക് മറുപടി പറഞ്ഞു. അദ്ധ്യാപകൻ മുരളി യെ അടുത്തേക്ക് വിളിച്ചു. മുരളി യോട് പറഞ്ഞു. "നോക്കു മുരളി, ആര് തെറ്റു ചെയ്താലും അതിനുള്ള ശിക്ഷ അനുഭവിച്ചേ പറ്റു. അതിനു മുൻപ് നീ എന്തു കൊണ്ടാണ് പ്രാർത്ഥന ക്കു പങ്കെടുക്കാതെ ഇരുന്നത് എന്ന് പറയു ". "സർ, പതിവ് പോലെ ഞാൻ പ്രാർത്ഥനക്കു മുമ്പ് ക്ലാസ്സ്‌ റൂമിൽ എത്തിയിരുന്നു. മറ്റുള്ള വിദ്യാർത്ഥികൾ എല്ലാം പോയി കഴിഞ്ഞിരുന്നു. അപ്പോഴാണ് ഞാൻ ക്ലാസ്സ്‌ റൂം ശ്രദ്ധിച്ചത്. ഭയങ്കര പൊടി, കീറിയ കടലാസ് കഷ്ണങ്ങൾ, അവിടെ യും ഇവിടെ യും ചിതറി കിടക്കുന്നു. ക്ലാസ്സ്‌ റൂം കാണാൻ തന്നെ മഹാ വൃത്തികേടായിരുന്നു. മാത്രമല്ല ഇന്ന് ഇത് വൃത്തി ആക്കേണ്ട വിദ്യാർത്ഥികൾ അത് ചെയ്യാതെ പ്രാർത്ഥനയിൽ പങ്കെടുക്കാൻ പോയെന്നു എനിക്ക് മനസിലായി. എന്നാൽ ഞാൻ എങ്കിലും ഇവിടം വൃത്തിആക്കാം എന്ന് കരുതി അത് ചെയ്തു. അപ്പോഴേക്കും പ്രാർത്ഥന തുടങ്ങി.അതിനാൽ എനിക്ക് പങ്കെടുക്കാൻ കഴിഞ്ഞില്ല. സർ മാത്രമല്ല വൃത്തിയുടെ പ്രാധാന്യത്തെ കുറിച്ച് സാറും ഞങ്ങൾക്ക് പഠിപ്പിച്ചു തന്നിട്ടുണ്ടല്ലോ. ഞാൻ ചെയ്തത് തെറ്റാണെങ്കിൽ സർ തരുന്ന എന്തു ശിക്ഷ സ്വീകരിക്കാനും ഞാൻ തയ്യാറാണ്. "മുരളി അദ്ധ്യാപകനോട്‌ മറുപടി പറഞ്ഞു. വളരെ നല്ലത് മുരളി, നിന്നെ പോലെ ഓരോരുത്തരും പ്രവർത്തിക്കുകയാണെങ്കിൽ നമ്മുടെ പള്ളിക്കൂടം ശു ചിത്വമുള്ളതാകും. നീ എന്റെ വിദ്യാർത്ഥി ആയതിൽ ഞാൻ അഭിമാനിക്കുന്നു. മറ്റുള്ളകുട്ടികൾ മുരളിയുടെ പ്രവർത്തനം കണ്ട് അഭിനന്ദിച്ചു.

ഗൗതം ക്രഷ്ണ
4B ജി.എൽ.പി.എസ്.ചാത്തനൂർ
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ