ജി.എച്ച്. എസ്.എസ്.ചായ്യോത്ത്/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് -- ജിഎച്ച്എസ്എസ് ചായ്യോത്ത്

ബോധവൽക്കരണ റാലി

                        സ്കൗട്ട് പ്രസ്ഥാനത്തിൻറെ സ്ഥാപകൻ ബേഡൻ പവ്വൽ വിഭാവനം ചെയ്ത ഉദ്ദേശ്യം , തത്വങ്ങൾ, രീതി എന്നിവയ്ക്ക് അനുസൃതമായിട്ടാണ് ആണ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് പ്രവർത്തിച്ചുവരുന്നത് . ജാതി മത വർഗ്ഗ വിശ്വാസ പരിഗണനയില്ലാതെ ആർക്കും പ്രവർത്തിക്കാവുന്ന പ്രസ്ഥാനമാണിത്. അംഗങ്ങളുടെ കായികവും ബുദ്ധിപരമായ കഴിവും സാമൂഹിക  ജീവിത നൈപുണികളും വികസിപ്പിച്ച് വ്യക്തികളെന്ന നിലയ്ക്കും  പൗരന്മാർ എന്ന നിലയ്ക്കും   വളർത്തിയെടുക്കുന്നതിൽ സംഭാവന നൽകുകയാണ് ഈ പ്രസ്ഥാനത്തിൻറെ ഉദ്ദേശ്യം. 2007 വർഷത്തിലാണ് കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിൻ്റെ   യൂണിറ്റുകൾ  ചായോത്ത് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നിലവിൽ വന്നത്. സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റുകളിലായി 60 കുട്ടികൾ  പ്രവർത്തിച്ചുവരുന്നു. സ്കൗട്ട് മാസ്റ്റർ ശ്രീനിവാസൻ ടി.വി ഗൈഡ് ക്യാപ്റ്റൻ മിനി ജോർജ്, ശശിലേഖ എം, നിർമ്മല എ വി എന്നിവർ യൂണിറ്റിൻ്റെ ചാർജ് നിർവഹിച്ചു വരുന്നു .

ഉപയോഗശൂന്യമായ പേനകൾ ശേഖരിക്കാൻ സ്കൗട്ട് ആന്റ് ഗൈഡ്സ്

ഇന്ന് സ്കൂളുകളിൽ ഏറ്റവും കൂടുതൽ പ്രശ്നം സ‍‍ൃഷ്ടിക്കുന്ന ഒന്നാണ് ഉപയോഗിച്ച് കഴിഞ്ഞ ബാൾ പേനകൾ. കുട്ടികൾ അവ ഉപയോഗ ശേഷം അലക്ഷ്യമായി വലിച്ചെറിയുകയാണ് ചെയ്യുന്നത്. ഇവ ശേഖരിക്കാൻ വേണ്ടി സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ ക്ലാസ്സ് റൂമുകളിൽ തന്നെ സംവിധാനം ഒരുക്കി. ശ്രീനിവാസൻ മാസ്റ്റർ, സുരേശൻ മാസ്റ്റർ, മിനി ടീച്ചർ, ശശിലേഖ ടീച്ചർ, നിർമ്മല ടീച്ചർ എന്നിവർ നേതൃത്വം നല്കി.

ശിശുദിനം

ഈ വർഷത്തെ ശിശുദിനത്തിൽ ബണ്ണീസിനോടൊപ്പം പ്രീപ്രൈമറി കുട്ടികൾക്ക് ആശംസകൾ കൈമാറി ആഘോഷിച്ചു. ശ്രീനിവാസൻ മാസ്റ്റർ, ശശിലേഖ ടീച്ചർ, മിനി ടീച്ചർ, നിർമ്മല ടീച്ചർ എന്നിവർ നേതൃത്വം നല്കി.

ശുചിത്വം സുന്ദരം

ശുചിത്വ സുന്ദക പ്ല്സ്റ്റിക് വിമുക്ത കാമ്പസ് എന്ന ലക്ഷ്യം മുൻനിർത്തി സ്കൂളിലെ മറ്റ് ക്ലബ്ബുകളുമായി സഹകരിച്ച് സ്കൗട്ട് ആന്റ് ഗൈഡ്സ് കുട്ടികളും ശുചീകരണ പ്രവർത്തനങ്ങൾ ഏറ്റെടുത്തു. ഉത്ഘാടനം ഒക്ടോബർ രണ്ടിന് ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി ധന്യ ഉദ്ഘാടനം ചെയ്തു. ഹെ‍‍ഡ്മാസ്റ്റർ ശ്രീ സന്തോഷ് കെ, സീനിയർ അസിസ്റ്റന്റ് ശ്രീ പി വി സുകുമാരൻ, പി ടി എ പ്രസി‍ഡന്റ് ശ്രീ ബിജു സി, എസ് എം സി ചെയർമാൻ ശ്രീ പ്രസന്നകുമാർ, എം പി ടി എ പ്രസി‍ഡന്റ് ശ്രീമതി ഷാനി, ശ്രീനിവാസൻ മാസ്റ്റർ, ശശിലേഖ ടീച്ചർ, നിർമ്മല ടീച്ചർ എന്നിവർ നേതൃത്വം നല്കി.

ദ്വിതീയസോപാൻ പരീക്ഷ

കടുമേനി എ.യു പി എസിൽ വെച്ച് നടന്ന ദ്വിതീയ സോപാൻ ടെസ്റ്റ് ക്യാമ്പിൽ 6 ഗൈഡും 10 സ്കൗട്ട്സും പങ്കെടുത്തു.