ജി.എച്ച്. എസ്.എസ്.ചായ്യോത്ത്/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് -- ജിഎച്ച്എസ്എസ് ചായ്യോത്ത്

ബോധവൽക്കരണ റാലി

                        സ്കൗട്ട് പ്രസ്ഥാനത്തിൻറെ സ്ഥാപകൻ ബേഡൻ പവ്വൽ വിഭാവനം ചെയ്ത ഉദ്ദേശ്യം , തത്വങ്ങൾ, രീതി എന്നിവയ്ക്ക് അനുസൃതമായിട്ടാണ് ആണ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് പ്രവർത്തിച്ചുവരുന്നത് . ജാതി മത വർഗ്ഗ വിശ്വാസ പരിഗണനയില്ലാതെ ആർക്കും പ്രവർത്തിക്കാവുന്ന പ്രസ്ഥാനമാണിത്. അംഗങ്ങളുടെ കായികവും ബുദ്ധിപരമായ കഴിവും സാമൂഹിക  ജീവിത നൈപുണികളും വികസിപ്പിച്ച് വ്യക്തികളെന്ന നിലയ്ക്കും  പൗരന്മാർ എന്ന നിലയ്ക്കും   വളർത്തിയെടുക്കുന്നതിൽ സംഭാവന നൽകുകയാണ് ഈ പ്രസ്ഥാനത്തിൻറെ ഉദ്ദേശ്യം. 2007 വർഷത്തിലാണ് കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിൻ്റെ   യൂണിറ്റുകൾ  ചായോത്ത് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നിലവിൽ വന്നത്. സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റുകളിലായി 60 കുട്ടികൾ  പ്രവർത്തിച്ചുവരുന്നു. സ്കൗട്ട് മാസ്റ്റർ ശ്രീനിവാസൻ ടി.വി ഗൈഡ് ക്യാപ്റ്റൻ മിനി ജോർജ്, പത്മാക്ഷി  കെ എന്നിവർ യൂണിറ്റിൻ്റെ ചാർജ് നിർവഹിച്ചു വരുന്നു .