ജി.എച്ച്. എസ്സ്.എസ്സ് കായണ്ണ/അക്ഷരവൃക്ഷം/സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ
സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ
അന്ന് സൂര്യന് മനുഷ്യർക്ക് ഒരു പുതിയ ഊർജം,ഉന്മേഷം നൽകാൻ കഴിഞ്ഞു.എല്ലാവരും സമാധാനത്തോടെ, പതിവിലേറെ ആനന്ദത്തോടെ ആ പുലരിയെ സ്വാഗതം ചെയ്തു.ദിവസങ്ങൾക്ക് ശേഷം റോഡ് മാർഗങ്ങളിലൂടെ രാവിലെ തന്നെ മണിയടി ശബ്ദവുമായി പാൽക്കാരനും,പത്രക്കാരനും അമ്പലത്തിലേക്ക് കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ പറഞ്ഞു വച്ച വഴിപാടുകൾ ചെയ്യാൻ പോകുന്ന സ്ത്രീകൾ,നാളുകൾക്കുശേഷം വീടുകളിൽ രാവിലെ അമ്മമാർക്ക് ഭക്ഷണമൊരുക്കേണ്ട തിരക്ക്.വിജയൻ ഡോക്ടർ പതിവ് പോലെ വീടിന്റെ മുൻവശത്തിരുന്ന് ചായ ഊതിക്കുടിച്ചുകൊണ്ട് ഇവയെല്ലാം നിരീക്ഷിക്കുകയായിരുന്നു.അയാൾക്ക് എന്തെന്നില്ലാത്തൊരു സന്തോഷം,മനശാന്തി.അയാൾ അറിയാതെ കഴിഞ്ഞുപോയ കുറച്ചു ഭയാനകമായ ദിനങ്ങളെ ഓർത്തുപോയി.ലോകത്തെ വിറപ്പിച്ച ഒരു കുഞ്ഞ് സൂഷ്മജീവി കൊറോണ വൈറസ്സ്. വീട്ടിനകത്ത് പുറംലോകവുമായി മാധ്യമങ്ങളിലൂടെ മാത്രം ബന്ധം പുലർത്തി കഴിഞ്ഞ ദിനങ്ങൾ.വീട്ടിനുള്ളിൽ നെടുവീർപ്പോടെ ആഴ്ചകൾ കഴിയുമ്പോൾ ഒന്നുമറിയാത്ത പാവം മിണ്ടാപ്രാണികളെ അവയുടെ സ്വാതന്ത്ര്യത്തിന് ഭംഗം വരുത്തി കൂട്ടിലടച്ചതോർത്ത് കുറ്റബോധം തോന്നിയ ദിനങ്ങൾ.ജനനിബിഢമായ നഗരവീഥികളിൽ ഒന്നു ശബ്ദിക്കാൻ ഭയപ്പെട്ടത്.സ്വന്തം കാര്യം ഓർക്കുമ്പോൾ അയലത്തെ വീട്ടിലുള്ളവരെക്കൂടി ചിന്തയിൽ ഉൾപ്പെടുത്തിയത്. കൊറോണ കാലയളവിൽ എല്ലാവരും വീട്ടിൽ കഴിയുമ്പോൾ രാത്രിയെന്നോ പകതെന്നോ ഇല്ലാതെ ഐസൊലേഷൻ വാർഡുകളിൽ ജോലിയെടുത്തത്.ഓരോ രോഗികളും രോഗമുക്തരാവുമ്പോൾ അനുഭവിച്ച സന്തോഷം അതെല്ലാം അവസാനിച്ചിരിക്കുന്നു.ദുഖവും ഭയവും നിറഞ്ഞ ആ കൊറോണ ദിനങ്ങളെ പൊരുതി തോൽപ്പിച്ചിരിക്കുന്നു.ആരോഗ്യപ്രവർത്തകരും പോലിസുകാരും.കരളുറപ്പുള്ള ഒരുപറ്റം ജനതയും ചേർന്ന് തോൽപ്പിച്ചിരിക്കുന്നു.ആ മഹാമാരി നൽകിയ വലിയ പാഠങ്ങളുൾക്കൊണ്ടുള്ള ഈ ജീവിതം,ഇന്നിന്റെ ഈ നിമിഷമാണ് ജീവിതം.അതിന്റെ ലഹരി നമുക്ക് പകരുന്നത് "ഡോക്ടർ.......ഡോക്ടർ". വിജയൻ ഡോക്ടർ പെട്ടെന്ന് ഞെട്ടിയുണർന്നു.അയാൾ പരിഭ്രമത്തോടെ ചുറ്റും നോക്കി.അയാൾ മനസ്സിലാക്കി,ഇത് തന്റെ വീടല്ല,ആശുപത്രിയാണ്.ഭയാനകമായ ആ നിശബ്ദത ഇന്നും ഭഞ്ജിക്കപ്പെട്ടിട്ടില്ല.അതെ ഒന്നും അവസാനിച്ചിട്ടില്ല.എല്ലാം വെറും സ്വപ്നമാണ്.”ഡോക്ടർ ഒരാൾക്ക് കൂട് കൊറോണ വൈറസ് ലക്ഷണം കണ്ടിരിക്കുന്നു,ഡോക്ടർ എത്രയും വേഗം വരൂ” ഇതും പറഞ്ഞു നേഴ്സ് കതകടച്ചു പോയി.വിജയൻ ഡോക്ടർ ഒരു വല്ലാത്ത അവസ്ഥയിലായിരുന്നു.ഒരു നിമിഷം അയാൾ സന്തോഷിച്ചു,സ്വപ്നത്തിലെങ്കിലും. ഡോ.വിജയൻ തന്റെ സ്റ്റെതസ്കോപ്പുമെടുത്ത് വാർഡിലേക്ക് നടന്നു.അങ്ങോട്ട് നടക്കുമ്പോൾഅയാളുടെ മനസ്സിൽ ഒന്നു മാത്രമായിരുന്നു.”ഇല്ല ,ഈ കൊറോണയ്ക്കു മുമ്പിൽ തോൽക്കില്ല ഞങ്ങൾ,നാം അതിജീവിക്കുക തന്നെ ചെയ്യും”. ആ സുന്ദര പുലരിക്കായി ഇനിയെത്ര രാവും പകലും ഞാൻ പ്രയത്നിക്കും.എങ്കിലും ഒരു നാൾ നാം ഈ മഹാമാരിയെ തോൽപ്പിക്കുക തന്നെ ചെയ്യും.എന്റെ സ്വപ്നം പോലെ തന്നെ അങ്ങനെയൊരു പ്രഭാതം വിദൂരമല്ല.അന്ന് ആ വാർഡിലേക്ക് കടക്കുമ്പോൾ ഡോ. വിജയന്റെ മുഖത്ത് പതിവിലേറെ ഒരു ആത്മവിശ്വാസമുണ്ടായിരുന്നു. “പ്രിയമുള്ളവരെ ഈ കഥ ഇവിടെ അവസാനിക്കുന്നില്ല,രാവും പകലും നമുക്കായി സ്വജീവൻ പണയം വെച്ച് പ്രയത്നിക്കുന്ന ഡോ.വിജയനെപ്പോലെ ആയിരക്കണക്കിന് ആരോഗ്യപ്രവർത്തകരടെയും പോലീസിന്റെയുമെല്ലാം മനസ്സിൽ ഒരേയൊരു മന്ത്രമാണ് .നാം അതിജാവിക്കുക തന്നെ ചെയ്യും. അതെ നമുക്കും കൈകോർക്കാതെ മനം കോർത്ത് ഉരുവിടാം ഒരുനാൾ നാം അതിജീവിക്കുക തന്നെ ചെയ്യും.” ഈ കഥ അവർക്കായ് സമർപ്പിക്കുന്നു.
സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പേരാമ്പ്ര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പേരാമ്പ്ര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോഴിക്കോട് ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ