ജി.എച്ച്.എസ്. മീനടത്തൂർ/അക്ഷരവൃക്ഷം/പ്രകൃതിയെ ചേർത്തു പിടിക്കാം വരും തലമുറയ്ക്കായി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയെ ചേർത്തു പിടിക്കാം വരും തലമുറയ്ക്കായി
    ഭൂമി സർവ്വ ചരാചരങ്ങളുടെയും മാതാവ്  !  സ്നേഹത്തോടെയും സന്തോഷത്തോടെയും ഭൂമിയുടെ നിലനിൽപ്പിനായി ഓരോ ചുവടും മുന്നോട്ട് വയ്ക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ അത് വലിയ തീരാ നഷ്ടത്തിന് കാരണമായി തീരും. പരിസ്ഥിതി നശീകരണം ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്തിൽ ഒന്നാണ്. ലോകമെമ്പാടുമുള്ള മാധ്യമങ്ങളിലും പരിസ്ഥിതിയെ പരാമർശിക്കാത്ത ഒരു വാർത്ത പോലും ഉണ്ടാകാറില്ല. അതുകൊണ്ടുതന്നെ ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് പരിസ്ഥിതി പ്രശ്നങ്ങൾ. മനുഷ്യൻറെ അടിസ്ഥാന ആവശ്യങ്ങൾ ആർഭാടങ്ങളി ലേക്ക് തിരിക്കുമ്പോൾ ഉണ്ടാകുന്ന ഉപഭോഗ ശക്തിയെ തൃപ്തിപ്പെടുത്താൻ മനുഷ്യവർഗ്ഗം പ്രകൃതിയെ ചൂഷണം ചെയ്യാൻ ആരംഭിക്കുന്നു. ഈ ചൂഷണം ഒരർത്ഥത്തിൽ മോഷണം തന്നെ! ദൈവത്തിൻറെ സ്വന്തം നാടായ കേരളത്തിന് അഭിമാനിക്കാൻ ഒരുപാട് സവിശേഷതകളുണ്ട്. സാക്ഷരത യുടെയും, ആരോഗ്യത്തിൻ്റെയും, വൃത്തിയുടെയും, ഒക്കെ കാര്യത്തിൽ നാം മറ്റു സംസ്ഥാനത്തെക്കാളും മുൻപന്തിയിലാണ്. നിർഭാഗ്യവശാൽ പരിസ്ഥിതി സംരക്ഷണ വിഷയത്തിൽ നാം വളരെ പിറകിലാണ് ! സ്വന്തം വൃത്തിയും വീടിൻറെ വൃത്തിയും മാത്രം സംരക്ഷിച്ച് സ്വാർത്ഥതയുടെ പര്യായമായി മാറിക്കൊണ്ടിരിക്കുന്ന മലയാള നാടിൻറെ ഈ പോക്ക് അപകടത്തിലേക്കാണ് ! പാടം നികത്തിയാലും., മണൽവാരി നശിച്ചാലും, വനം വെട്ടിയാലും, മാലിന്യ കൂമ്പാരങ്ങൾ കൂട്ടിയാലും, ഞങ്ങൾക്ക് യാതൊരു പ്രശ്നവുമില്ല എന്ന് കരുതുന്ന ഒരു ജനവിഭാഗത്തിൻ്റെ കാഴ്ചപ്പാടുകൾ മാറ്റ പെടേണ്ടത് ആണ്. ഇത്തരം പ്രശ്നങ്ങൾ മാനവരാശിയുടെ പ്രശ്നമാണ് എന്ന് കരുതി ബോധപൂർവ്വമായ ഇടപെടൽ ഭൂമിയെ സംരക്ഷിക്കാൻ നാം തയ്യാറായില്ലെങ്കിൽ വരും തലമുറയ്ക്ക് ഇവിടെ വാസം യോഗ്യമല്ലാത്ത ആയി മാറും. നമുക്ക് നമ്മുടെ പൂർവികർ ദാനം തന്ന തല്ല ഈ ഭൂമി, മറിച്ച് നമ്മുടെ തലമുറയിൽ നിന്ന് വാങ്ങിയതാണ് എന്ന ബോധത്തോടെ വേണം ഇവിടെ ജീവിക്കാൻ ! .ഇന്ന് കേരളത്തിലെ കാലാവസ്ഥയിൽ ഗണ്യമായ വ്യതിയാനം സംഭവിച്ചു .ചൂട് സഹിക്കാൻ പറ്റാത്ത അവസ്ഥയായി കൊണ്ടിരിക്കുന്നു, ശുദ്ധജലം കിട്ടാത്ത അവസ്ഥയിലേക്ക് നീങ്ങുന്നു. ഈ കാഴ്ച നമ്മുടെ കണ്ണു തുറപ്പിക്കാൻ ഉള്ളതാണ്. 
            കാടും, മരങ്ങളും, തെങ്ങും, പ്ലാവും, മാവും, കാച്ചിലും, ചേമ്പും ,ചേനയും, എല്ലാം സ്നേഹിച്ചു ജീവിച്ച നമ്മുടെ മണ്ണ് കള്ളപ്പണക്കാർക്ക് തീറെഴുതി കോൺക്രീറ്റ് കെട്ടിടങ്ങളുടെ ഏറുമാടങ്ങളിലേക്ക് കുടിയേറുന്ന മലയാളി കേരളത്തിലെ തന്നെ പരിസ്ഥിതിക്ക് ഒരുപാട് ഭീഷണിയായി തീർന്നിരിക്കുകയാണ്. പാടം,ചതുപ്പുകൾ മുതലായവ നികത്തുക, ജലസ്രോതസ്സുകൾ അണക്കെട്ടുകൾ  നിർമ്മിക്കുക, കാടുകൾ മരങ്ങൾ മുതലായവ വെട്ടി നശിപ്പിക്കുക, കുന്നുകൾ പാറകൾ ഇവ ഇടിച്ചു നിരപ്പാക്കുക,കുഴൽ കിണറുകളുടെ അമിതമായ ഉപയോഗം, വ്യവസായശാലകളിൽ നിന്ന് വമിക്കുന്ന വിഷലിപ്തമായ പുക മൂലമുള്ള അന്തരീക്ഷ മലിനീകരണം, അവിടെനിന്നും ജലാശയങ്ങളിലേക്ക് ഒഴുക്കിവിടുന്ന 
      വിഷമയമായ മലിനജലം, ലോകത്തെമ്പാടും ഇന്ന് നശീകരണ യന്ത്രമാ യി പ്രവർത്തിക്കുന്ന ഇലക്ട്രോണിക് വസ്തുക്കളിൽ നിന്നുള്ള ഇ- വേസ്റ്റുകൾ, വാഹനങ്ങളിൽ നിന്നുള്ള അന്തരീക്ഷ മലിനീകരണം, പ്ലാസ്റ്റിക് വേസ്റ്റുകൾ ,മറ്റു ജീവജാലങ്ങളെ കൊന്നൊടുക്കുക.,ഭൂമിയുടെ നാഡീഞരമ്പുകൾ ആയ പുഴകളിൽ നിന്ന് മലിനജലം ഒഴുകുന്നത് നമ്മുടെയെല്ലാം കണ്ണിലൂടെയാണ് .44 നദികളാൽ സമ്പന്നമായ നാട്ടിൽ മഴക്കാലത്തും ശുദ്ധജലക്ഷാമം, കാലം തെറ്റി വരുന്ന മഴ, ചുട്ടുപൊള്ളുന്ന പകലുകൾ ,പാടത്തും വരമ്പത്തും വാരിക്കോരി ഒഴുകുന്ന കീടനാശിനികൾ, വിഷ കനികളായ് പച്ചക്കറികൾ, സാംക്രമിക രോഗങ്ങൾ ,എങ്ങനെ ഒട്ടനവധി പറഞ്ഞാൽ തീരാത്തത്ര പരിസ്ഥിതിപ്രശ്നങ്ങൾ നമ്മുടെ ഭൂമിയിൽ ഓരോ ദിവസവും കടന്നു പോയി കൊണ്ടിരിക്കുന്നു .പക്ഷേ നമ്മൾ അതെല്ലാം ശ്രദ്ധിക്കാതെ പോകുന്നു. പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന പ്രവർത്തനങ്ങൾ, ജീവിതരീതികൾ നമുക്കു വേണ്ട എന്ന് സ്വയം തിരിച്ചറിവ് ഉണ്ടാകാത്ത കാലത്തോളം ഇത്തരം പ്രശ്നങ്ങളിൽ നിന്ന് രക്ഷനേടാൻ സാധ്യമല്ല. നാമോരോരുത്തരും ഇത് നമ്മുടെ കടമകൾ ആയി ഏറ്റെടുക്കുകയും അത് നല്ല രീതിയിൽ നടപ്പിലാക്കുകയും ചെയ്യുക എന്നതാണ് നമുക്ക് ഓരോരുത്തർക്കും പ്രകൃതിയായ അമ്മയ്ക്ക് വേണ്ടി ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല കാര്യം.
ലുബൈബ
9 A ജി എച്ച് എസ് മീനടത്തൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം