ജി.എച്ച്.എസ്. പെരകമണ്ണ/അക്ഷരവൃക്ഷം/ നല്ല ചങ്ങാതിമാർ
നല്ല ചങ്ങാതിമാർ
കിട്ടു നല്ല വികൃതിയായിരുന്നു. എപ്പോഴും എന്തെങ്കിലുമൊക്കെ കുസൃതി കാണിച്ചുകൊണ്ടിരിക്കും. വെറുതെ ഇരിക്കാൻ അവന് കഴിയില്ലായിരുന്നു. അങ്ങനെ ഒരു ദിവസം അമ്മയിൽ നിന്ന് ഒരുപാട് അടി കിട്ടിയ കിട്ടു കരഞ്ഞുകൊണ്ട് വീടുവിട്ടിറങ്ങി. എന്തുവന്നാലും ഇനി വീട്ടിലേക്കില്ല അവൻ തീരുമാനിച്ചു. നടന്നു നടന്ന് അവൻ ഒരു കാട്ടിലെത്തി. ആദ്യമായിട്ടാണ് അവൻ കാടു കാണുന്നത്. ഒരു നല്ല കൂട്ടുകാരനെ കണ്ടുപിടിച്ച് അവിടെ കഴിയാം എന്ന് തീരുമാനിച്ച് ഒരു മരച്ചുവട്ടിൽ ഇരിക്കുമ്പോഴാണ് ഒരു കൊമ്പനാന അതുവഴി വന്നത്. ഈ ആനയെ ചങ്ങാതി ആക്കിയാലോ അയ്യോ വേണ്ട വലിയ ആനയുമായി എങ്ങനെ കൂട്ടുകൂടും അവൻ ആലോചിച്ചു. അപ്പോഴാണ് ഒരു കലമാൻ അതിലെ വന്നത് അതിന്റെ ചുള്ളിക്കൊമ്പ് പോലുള്ള നീളൻ കൊമ്പുകൾ കണ്ടു അവൻ പേടിച്ചു.അതിനോടും അവൻ കൂട്ടുകൂടിയില്ല. പിന്നീട് വന്നത് ഒരു കടുവയാണ്. അതിന്റെ ഭംഗി കണ്ടു വളരെയധികം ഇഷ്ടപ്പെട്ട കിട്ടു കടുവയെ ചെങ്ങാതിയാക്കി. കടുവയ്ക്കും വളരെ സന്തോഷമായി .ഒരു മനുഷ്യ കുട്ടിയെ തിന്നിട്ട് കുറേ നാളായി എന്ന് കടുവ പറഞ്ഞു .ഇതുകേട്ട് കിട്ടു പേടിച്ച് ഉച്ചത്തിൽ നിലവിളിച്ചു. നിലവിളികേട്ട് കൊമ്പനാനയും കലമാനും ഓടിവന്നു. ഇതു കണ്ട് കടുവ പേടിച്ചോടി. കിട്ടുവിന് നാണം തോന്നി. സൗന്ദര്യം ഇല്ലെന്നും തനിക്കു ചേരില്ലെന്നും പറഞ്ഞു ഒഴിവാക്കിയവർ തന്നെയാണ് തന്നെ രക്ഷിക്കാൻ എത്തിയത് .പുറമേ കാണുന്ന രൂപം മാത്രം നോക്കി ചങ്ങാതിമാരെ തിരഞ്ഞെടുക്കുന്നത് ബുദ്ധിയല്ല എന്ന് കിട്ടുവിന് മനസ്സിലായി
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ