ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/അക്ഷരവൃക്ഷം/ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

കേരളത്തിലെ ഇടുക്കി ജില്ലയിലെ മലമുകളിലെ ഒരു ചെറിയ ഗ്രാമത്തിലാണ് മീനു എന്ന കുട്ടിയുടെ വീട്. അച്ഛനും അമ്മയും കൊച്ചനിയനുമാണ് മീനുവിന്റെ വീട്ടിലുള്ളത്. വളരെ പ്രയാസപ്പെട്ടും കൂലിപ്പണിക്ക് പോയുമാണ് ആ കുടുംബം ജീവിച്ചിരുന്നത്.

കഴിഞ്ഞ കൊല്ലം വന്ന പേമാരിയിലും വെള്ളപ്പൊക്കത്തിലും മീനുവിന്റെ വീട് പൂർണമായും നശിച്ചിരുന്നു. അടുത്തുള്ള മീനുവിന്റെ സ്കൂൾ തന്നെയായിരുന്നു അവരുടെ ദുരിതാശ്വാസക്യാമ്പും. അവിടെ തന്റെ പ്രായത്തിലുള്ള കുട്ടികളെ കണ്ടപ്പോൾ ആദ്യമൊന്നു ആഹ്ലാദിച്ചെങ്കിലും പിന്നീടാണവൾക്കെല്ലാം മനസിലായത്. മഹാമാരി കുറച്ച് വഴിമാറിയപ്പോൾ അവൾ അവളുടെ വീട്ടിലേക്ക് മടങ്ങിയത്. അപ്പോഴാണ് അവൾ ആ ദുരന്തം ഞങ്ങളെയും നന്നായി ബാധിച്ചിരിക്കുന്നു എന്ന് മനസിലായത്.തന്റെ വീടിന്റെ ആ ദയനീയാവസ്ഥ കാണുന്നത്. വിഷമത്തോടെ അവൾ കരയുന്നതിനിടയിൽ അവൾ ആ കാഴ്ച ശ്രദ്ധിക്കുകയുണ്ടായി *ജാതി - മത - വർണ്ണ - രാഷ്ട്രീയത്തിന്റെ* പേരിൽ തമ്മിൽ കലഹിച്ചവരെല്ലാം ഒറ്റകെട്ടായി പൊരുതുന്നു ; ജീവിക്കാൻ , പിന്നീട് ദുരിതാശ്വാസനിധിയിൽ നിന്ന് കിട്ടിയ പണം കൊണ്ട് നല്ലൊരു വീടുണ്ടാക്കി അവിടെ എത്തിയപ്പോഴും അവളുടെ ചിന്ത ആ മനുഷ്യരുടെ ഒത്തൊരുമയിലാണ്. *മനുഷ്യന്റെ ഒത്തൊരുമയും നന്മയുമാണ് ഏറ്റവും വലിയ അതിജീവനം*


ജയശ്രീ.കെ
8 B ജി.എച്ച്.എസ്. പുല്ലൂർ ഇരിയ
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ