ജി.എച്ച്.എസ്. പാച്ചേനി/അക്ഷരവൃക്ഷം/ലോക്ക്ഡൗണിന് വഴങ്ങാതെ

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക്ഡൗണിന് വഴങ്ങാതെ


അധ്യയനം നിലച്ചുപോയി
ആലയങ്ങളിലൊതുങ്ങി വിദ്യാർത്ഥികൾ

അടുപ്പം മനസ്സിലൊതുക്കി
ആളുകൾ അകലംപാലിച്ചു

അതീവശ്രദ്ധ ചെലുത്തി ആരോഗ്യത്തിൽ
ആതുരാലയങ്ങൾ തിരക്കൊഴിഞ്ഞു

അനുഷ്ഠാനങ്ങളിൽ വിലക്ക് വീണു
ആരാധനാലയങ്ങൾ അടഞ്ഞുകിടന്നു

അത്ഭുതമാം വിധം ലളിതമായി
ആഹാരങ്ങളും ഉടയാടകളും

അൽപം പോലും ആഡംബരങ്ങളില്ലാതെ
ആഘോഷങ്ങളും ആശംസകളും

അനിയന്ത്രിതമായി വാഹനങ്ങളില്ലാതെ
ആരവങ്ങളൊഴിഞ്ഞു നിരത്തുകൾ

അസഹ്യമാം ഓർമ്മകളേ
ആർത്തിരമ്പും ചിന്തകളേ

അതെന്തേ ലോക്ക്ഡൗണിന് വഴങ്ങാതെ
ആ വഴികൾ മാത്രം അനുസ്യൂതം

    
                       
                         
 

ഹാജറ കെ പി
6 എ ഗവഃ ഹൈസ്കൂൾ പാച്ചേനി
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത