ജി.എച്ച്.എസ്. നീലാഞ്ചേരി/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

എന്തിനീ ഭൂമിയെ നീ ഇന്ന്
ചുടലപ്പറമ്പാക്കാൻ വന്നു
വൈറസുകൾ തൻ പുത്രാ
നീ നിൻറെ സംഹാരതാണ്ഡവം
എന്ന് മതിയാക്കി പോകും
അമ്മയാം ചൈനയും അച്ഛനാം ഇറ്റലിയും
നിൻറെ കുസൃതിയാം നൃത്തത്താൽ
തകർന്നു തരിപ്പണമായി
ഇന്നിതാ ലോകം ഭയത്തിൻ മുൾമുനയിൽ
നിന്ന് വിറക്കുന്നു
നിൻറെ സ്പർശത്താൽ ഇന്ന്
കോടി ജനങ്ങൾ മരിച്ചുവീഴുന്നു
കൈ കഴുകാതെ ഉണ്ണുന്നവർ ഇന്ന്
ഉണ്ണാതെ തന്നെ കൈ കഴുകി നടക്കുന്നു
വീട്ടിൽ ഇരിക്കാൻ സമയം ഇല്ലാത്തവർ ഇന്ന്
വീട്ടിലിരുന്ന് സമയം പോക്കുന്നു
മത്സ്യമാംസാദികൾ ഇല്ലാതെ ചോറുണ്ണാത്ത്‍വർ
ചക്കക്കുരുവിൽ രുചി അറിയുന്നു
ലോക്ഡൗണിൽ പെട്ട് ലോക്കായി
കിടക്കുന്ന മനുഷ്യരെല്ലാം സടകുടഞ്ഞെഴുന്നേൽക്കുന്നു
ആനയും ചെണ്ടയും മനുഷ്യരും ഇല്ലാതെ
തൃശ്ശൂരിൽ പൂരവും കൊടിയേറി
പള്ളിയും അമ്പലവും ഒന്നും ഇന്ന് ജനം ഇല്ലാതെ
ശൂന്യമായി കിടക്കുന്നു
കുറച്ചുനാൾ എങ്കിലും പ്രകൃതി തൻറെ
സൗന്ദര്യം വീണ്ടെടുക്കുന്നു

നന്ദന അനിൽ
10 ജി എച്ച് എസ് നീലാഞ്ചേരി
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത