ജി.എച്ച്.എസ്. കൊയ്യം/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കൊയ്യം ഗ്രാമത്തിന്റെ മുഖഛായ മാറ്റുന്നതിൽ സുപ്രധാന പങ്കുവഹിച്ച കൊയ്യം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ സ്ഥാപിതമായത് 1974 ഇൽ ആണ്. ചെങ്ങളായി പഞ്ചായത്തിലെ സെക്കന്ററി വിദ്യാഭ്യാസത്തിനുള്ള ആദ്യ സംരംഭമായിരുന്നു ഇത്. കൊയ്യം സർവീസ് സഹകരണ ബാങ്കിന്റെ കെട്ടിടത്തിൽ താൽക്കാലികമായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം 1976 ഇൽ ഉദാരമതി കളായ നാട്ടുകാർ സൗജന്യമായി നിർമിച്ച പുതിയ കെട്ടിടത്തിലേക്ക് മാറ്റി.
കൊയ്യം ഹൈസ്കൂൾ എഡ്യൂക്കേഷൻ സൊസൈറ്റി എന്ന പേരിലുള്ള സമിതിയാണ് നിർമാണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയത്. സ്കൂൾ പ്രവർത്തനത്തിനാവശ്യമായ 5 ഏകർ സ്ഥലം 23 വ്യക്തികൾ സംഭവനയായി നൽകിയതാണ്. 1982 ലാണ് സ്കൂളിൽ പരീക്ഷാ കേന്ദ്രം അനുവദിച്ചു കിട്ടിയത്. തുടർന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, M. P, MLA, SSA എന്നിവ മുഖാന്തരം ലഭിച്ച ഫണ്ടുകൾ ഉപയോഗിച്ചാണ് വിദ്യാലയം ഇന്നു കാണുന്ന ഭൗതിക നിലവാരത്തിലേക്ക് ഉയർന്നത്. 2007 ൽ ഹൈ സ്കൂൾ ഹയർ സെക്കന്ററി യായി ഉയർത്തി. വിശാലമായ സ്കൂൾ ക്യാമ്പസ് ഗ്രാമീണതയുടെ തനിമ നിലനിർത്തുന്ന അന്തരീക്ഷം കുട്ടികളുടെ സമഗ്രമായ വളർച്ചക്ക് സഹായിക്കുന്ന പഠന-പറനനുബന്ധ പ്രവർത്തനങ്ങൾ തുടങ്ങിയവ ഈ വിദ്യാലയത്തെ മികവിന്റെ കേന്ദ്രമാക്കി.