ജി.എച്ച്.എസ്. കൊയ്യം/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി കഴിഞ്ഞ അഞ്ച് വർഷക്കാലം പൊതുവിദ്യാലയങ്ങളിൽ വന്ന ഭൗതിക, അക്കാദമിക അന്തരീക്ഷത്തിൻ്റെ വികസനം  ഒരു യാഥാർത്ഥ്യമായിരുന്നു. ജനകീയ കൂട്ടായ്മ യിലൂടെ നടത്തിയ വിവിധ പ്രവർത്തനങ്ങൾ സ്കൂളുകളെ മികവിൻ്റെ കേന്ദ്രങ്ങളാക്കി , സർക്കാരും വിദ്യാഭ്യാസ വകുപ്പും ഏല്ലാ പിന്തുണയും നൽകി.

ഓരോ ജില്ലയിലെയും വിദ്യാഭ്യാസ വകുപ്പ് തലവന്മാർ ഇതിൽ പങ്കുവഹിച്ചു.2019-20 ആക്കാദമിക വർഷത്തിൽ  സംസ്ഥാനത്തുടനീളം ഇങ്ങനെ  കണ്ടെത്തിയ 24  മികവുകളിൽ HS വിഭാഗത്തിൽ കൊയ്യം സ്കൂളിനെയും അംഗീകാരം തേടിവന്നു. ബിശ്യം- വായനയുടെ വീട്ടുവർത്തമാനം എന്ന പരിപാടിയിലൂടേ ആണത്.

വായനയിലൂടെ വളർന്നു വന്നവരാണ് മുന്തലമുറ.എന്നാൽ വായന നന്നേ കുറവാണിന്ന് . ഭൗതികസാഹചര്യ വികസനത്തിൽ നമ്മൾ ഒരുപാട് മുന്നിലാണ് പക്ഷേ വായനയും പുസ്തകാസ്വാദനവും വളരുന്നില്ല. സാങ്കേതിക സംവിധാനങ്ങളുടെ വലയങ്ങളിൽ പെട്ട് വായനയുടെ നേരനുഭവവും വർത്തമാനവും സംവാദവും പുഷ്ടിപ്പെടാതെ പോകുന്നു,കുട്ടികളെ  വായനയുടെ ലോകത്തേക്ക്  കടന്നുവരാനുo പുതിയ അനുഭവങ്ങൾ  ഉണ്ടാക്കാനുമായാണ് വായനയുടെ വീടുവർത്തമാനം എന്ന പരിപാടി ആസൂത്രണം ചെയ്തത്.

സ്കൂൾ വർഷാരംഭത്തിൽ ഓരോ കുട്ടിയും ഓരോ പുസ്തക മെങ്കിലും വായിച്ചു എന്നുറപ്പ് വരുത്തി അവരിൽ നിന്നുള്ള നാൽപത് കുട്ടികളടങ്ങുന്ന വായനാകൂട്ടം നേതൃത്വം നൽകുന്ന പരിപാടിയാണിത്. വായന കൂട്ട പുസ്തക ചർച്ചയിൽ അസ്വാദനകുറിപ്പ് ചർച്ച നടത്തുന്നു,ഇവ വായനയുടെ വിളംബര പത്രത്തിൽ ഒട്ടിച്ച് വെക്കുന്നു. രചയിതാക്കളുടെ സാന്നിധ്യത്തിൽ ചർച്ച നടത്തുന്നു എന്നാണ് പ്രധാന പ്രത്യേകത.കുട്ടികൾക്ക് അവരുടെ വായനാനുഭവം പങ്കു വെക്കാനും രചയിതാവിനോട് സംശയങ്ങൾ ചോദിക്കാനും അവസരം നല്കുന്നു.തുടർന്ന് രചയിതാവും മറ്റുള്ളവരും സംസാരിക്കുന്നു,തുടർന്ന്  ക്രോഡീകരണവും നടക്കും.

ബിശ്യമെന്ന പേരിൽ നാട്ടുവർത്തമാനം തന്നെയായി മാറിയ ഈ ൽ പ്രശസ്ത കഥാകൃത്ത് ബിനോയ് തോമസിൻ്റെ രാമച്ചി,കവി സോമൻ കടലൂരിൻ്റെ വംശഹത്യ,അംബികാസുതൻ മാങ്ങാടിൻ്റെ രണ്ടു മത്സ്യങ്ങൾ - ഇവയുമായുള്ള ചർച്ചകൾ ശ്രദ്ധേയമായിരുന്നു