ജി.എച്ച്.എസ്. കുടവൂർക്കോണം/മറ്റ്ക്ലബ്ബുകൾ
ENGLISH CLUB
Hello English LP level
==================
2022 ജനുവരി ആറാo തീയതിയാണ് ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾക്ക് ജിഎച്ച്എസ് കുടവൂർ കോണം തുടക്കമിട്ടത്. കൊറോണാ മഹാമാരിയുടെ പശ്ചാത്തലത്തിൽ കുട്ടികളെ രണ്ട് ബാച്ചുകളിലായി തിരിച്ചാണ് പ്രോഗ്രാമുകൾ നടത്തിയത്. പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം വാർഡ് മെമ്പർ ആണ് നിർവഹിച്ചത്. പൂർണ്ണമായും കുട്ടികൾക്ക് അവരുടെ അഭിപ്രായങ്ങളും താല്പര്യങ്ങളും രേഖപ്പെടുത്തുന്ന രീതിയിൽ ആയിരുന്നു പ്രോഗ്രാം നടത്തിയത്. പ്രസ്തുത പരിപാടിയിൽ പിടിഎ പ്രസിഡന്റ്, കുടവൂർ കോണം ഹെഡ്മിസ്ട്രസ് ശ്രീമതി ഷൈലജ ദേവി ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു.
![](/images/thumb/4/45/%E0%B4%B9%E0%B4%B2%E0%B5%8B_%E0%B4%87%E0%B4%82%E0%B4%97%E0%B5%8D%E0%B4%B3%E0%B5%80%E0%B4%B7%E0%B5%8D_.jpg/300px-%E0%B4%B9%E0%B4%B2%E0%B5%8B_%E0%B4%87%E0%B4%82%E0%B4%97%E0%B5%8D%E0%B4%B3%E0%B5%80%E0%B4%B7%E0%B5%8D_.jpg)
ഏഴാം തീയതി മുതൽ തന്നെ സ്കൂളിലെ ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ ആരംഭിച്ചു. ഹലോ ഇംഗ്ലീഷ് ജേർണലിനെ ആധാരമാക്കി പുതിയ മൊഡ്യൂൾ പ്ലാൻ ചെയ്യുകയും കുട്ടികൾക്ക് ഇംഗ്ലീഷ് ലഘുവായി കൈകാര്യം ചെയ്യുന്ന തരത്തിൽ പാഠഭാഗങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ കുട്ടികളിൽനിന്ന് നല്ല പ്രതികരണങ്ങളാണ് എൽ പി വിഭാഗത്തിൽ നിന്നും ലഭിച്ചത്.