ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/പരിസ്ഥിതിയും മനുഷ്യനും

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയും മനുഷ്യനും      


പരിസ്ഥിതിയും മനുഷ്യനും

 എല്ലാ ജീവജാലങ്ങളും അതിജീവനത്തിനു വേണ്ടി പരിസ്ഥിതിയെ ആശ്രയിക്കുന്നു ,അതുകൊണ്ടുതന്നെ പരിസ്ഥിതി സംരക്ഷണം വളരെ ഗൗരവമേറിയ ഒന്നാണ് .മറ്റു ജീവജാലങ്ങളിൽ നിന്നും വ്യത്യസ്തമായി മനുഷ്യന്റെ നിലനിൽപ്പ് പരിസ്ഥിതിക്ക് ഒരു ഭാരമായി . മനുഷ്യൻ പ്രകൃതിയെ ആശ്രയിച്ച് അതിനെ ചൂഷണം ചെയ്ത് ജീവിക്കുന്നു, പക്ഷേ തിരിച്ച് ഒന്നും നൽകുന്നില്ല. കഴിഞ്ഞ നൂറ്റാണ്ടിൽ കാലത്തിനിടയ്ക്ക് മനുഷ്യൻ പല മേഖലകളിലും വളരെ വലിയ പുരോഗതി നേടിയിട്ടുണ്ട് .പക്ഷേ അതെല്ലാം പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ട് നേടിയിട്ടുള്ളത് മനുഷ്യന്റെ ചൂഷണം പ്രകൃതിയെ പരിഹരിക്കാനാകാത്ത രീതിയിൽ നശിപ്പിച്ചിരിക്കുന്നു പരിസ്ഥിതിയുടെ സ്വഭാവത്തെക്കുറിച്ച് മനുഷ്യൻ ഇന്നും ശരിയായ അറിവില്ല .പ്രകൃതിയുമായി നിലനിർത്തേണ്ട ബന്ധത്തെക്കുറിച്ച് അവൻ ഇന്നും വലിയ ധാരണയില്ല .മനുഷ്യപുരോഗതിയെ തടസ്സപ്പെടുത്തുന്ന രീതിയിൽ പ്രകൃതി സംരക്ഷണം ആവശ്യമില്ല എന്നാണ് ചിലർ വാദിക്കുന്നത് .

        ഈ തോതിലുള്ള ചൂഷണം പരിസ്ഥിതിക്ക് ഹാനികരമാണെന്ന് ചിന്തിക്കുന്നത് യുക്തിസഹമാണ്. മനുഷ്യൻ ഒരു നിയന്ത്രണവുമില്ലാതെ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പോലുള്ള വസ്തുക്കൾ ഈ സുന്ദരമായ ഗ്രഹത്തെ ഒരു മ രുപ്രദേശം ആക്കമാറ്റി വരും തലമുറയോട് നാം ചെയ്യുന്ന ഏറ്റവും വലിയ അനീതി ആയിരിക്കും അത്. അതുകൊണ്ട് ഇന്നുള്ള ഈ ചിന്താശൂന്യമായ പരിസ്ഥിതി നശീകരണം ഉടനെ അവസാനിപ്പിക്കേണ്ടി ഇരിക്കുന്നു

സ്വാതി എസ്
7 A പാളയംകുന്ന്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം