ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ഈ വർഷമാണ് ഞങ്ങൾക്ക് സ്റ്റുഡൻറ് പോലീസ് കേഡറ്റ് അനുവദിച്ചു കിട്ടിയത്. 44 കുട്ടികളാണ് ഈ വർഷം എസ് പി സി യിൽ അംഗങ്ങളായിട്ടുള്ളത് . ഇവരിൽ സാമൂഹിക ബോധം, അച്ചടക്കം, ക്രമ സമാധാന, നിയമ ബോധം തുടങ്ങിയവ വളർത്തുവാനും കൂടാതെ എസ് എസ് എൽ സി പരീക്ഷയിൽ ധാരാളം കുട്ടികൾക്ക് ഫുൾ എ+ കിട്ടുവാനും ഉപരി പഠനത്തിന് അർഹത നേടുവാനും ഈ പദ്ധതി സഹായകമാകുന്നുണ്ട് എന്ന് അനുഭവസ്ഥർ പറയുന്നു .

  ഈ കുട്ടികളുടെ സാമൂഹ്യ സേവന പ്രവർത്തനങ്ങൾ പൊതു ജനങ്ങൾക്കിടയിൽ  വളരെ മതിപ്പുണ്ടാക്കുന്നുണ്ട് . വർക്കല പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ആയ ശ്രീ . ബൈജു  സാറിന്റെയും ബിനി സാറിന്റെയും  ആത്മാർത്ഥമായ  സഹായവും പിന്തുണയും ഞങ്ങൾക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.  

സേവന തല്പരരായ ഒരു കൂട്ടം നല്ല വിദ്യാർഥികളെ സൃഷ്ടിക്കുന്നതിന് എസ് പി സി പദ്ധതി വളരെയേറെ സഹായകമാകുമെന്നു ഉറപ്പുണ്ട് . ഈ സ്കൂളിലെ അധ്യാപകരായ ശ്രീ. പി.എസ്.കൃഷ്ണകുമാർ S P C യുടെ CPO യും ശ്രീമതി സഫീല ബീവി ACPO യും ആയി ചുമതല നിർവഹിക്കുന്നു.