ജി.എച്ച്.എസ്.എസ്. വെട്ടത്തൂർ/അക്ഷരവൃക്ഷം/ശിരസ്സറുക്കപ്പെട്ടവരുടെ നൊമ്പരം

Schoolwiki സംരംഭത്തിൽ നിന്ന്
ശിരസ്സറുക്കപ്പെട്ടവരുടെ നൊമ്പരം

പുഷ്പ വല്ലിയിലവൻ നീരാടുന്നേരം
അറിയാതെയെന്തോ നഷ്ടമായ്
അതുതന്നെ, ആയുസ്സ് !
അവൻ കാതോർത്തു;
അലമുറയിടുന്നവർക്കായ്
പൂവിതൾ പൊഴിയും പോൽ
മനുഷ്യജീവൻ ചുറ്റിലും കൊഴിയുന്നു.
ലോകാവസാനം ഇത്ര വേഗമോ?
സ്തബ്ധനായടിയന്നു മുന്നിൽ
ദൈവം പ്രത്യക്ഷമായ് !
"എന്തിതു നാഥാ കാണ്മു ‍ഞാൻ?”
ഉണ്മ തന്നെ മകനേയിത് .
ഇന്നു നീ സ്മരിക്ക എൻ വരമത്രയും.
നിന്നിലായ് നൽകിയവയെല്ലാം
മനോഹാരിത പ്രപഞ്ചമേ നിനക്കായ്
ശിശിരവും ഹേമന്തവും ഏകി ഞാൻ
പ്രകൃതിയിലായ് സർവ്വവും അർപ്പിച്ചു.
ബദലായ് നൽകിയതെന്ത് നീ?
പ്രകൃതിയുടെ കണ്ണീരു മാത്രം
പിടയുന്ന മലകളും
ശിരസ്സറുക്കപ്പെട്ട കുന്നുകളും
വിഷമായ് തീർന്ന ശുദ്ധജലമോ...
എന്തും നീ നശിപ്പിക്കു_
ന്നതെന്തിന്നു മർത്യാ?
അന്ത്യ ദിനമോർക്കാതെയോ?
എൻ കനിവിൽ തൃപ്തനല്ലയോ നീ
എന്നാലിനി നാം വിശാലമാവാം...
ഒരുതുള്ളി കണക്കേ വെടിഞ്ഞു
പേമാരി നീ ആസ്വദിച്ചാലും
ശിരസ്സറുക്കപ്പെട്ടവരിനി എന്തിന് ?
അവളിഷ്ടത്തിനൊഴുകട്ടെ...
പ്രകൃതിയില്ലാത്തിടത്ത്
മനുഷ്യർ മാത്രമെന്തിന് ?
നിൻ വേവലാതിക മതിയാക്കൂ...
ബദലായ് ഭൂമിയുടെ പരിഭവങ്ങൾ
അറിയുക നീ ഇനി മർത്യാ...
 

റജ കെ എം
9 D ജി എച് എസ് എസ് വെട്ടത്തൂർ
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത