ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ഡിജിറ്റൽ മാഗസിൻ 2019

'മതിലുകൾക്കപ്പുറം'



'LITTLE KITES INAUGURATION' ജി എച് എസ് എസ് കുഴിമണ്ണയിൽ ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം .

കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികൾ അംഗമായ പദ്ധതിയാണ് ലിറ്റിൽകൈറ്റ് ഐ.ടി.ക്ലബ്ബ്. കൈറ്റ് നേത്യത്വം നൽകുന്ന പദ്ധതി സ്കൂളിലും പ്രവർത്തിച്ച് വരുന്നു. ഭാഷാ കമ്പ്യൂട്ടിംഗ്, അനിമേഷൻ, ഹാർഡ് വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷ, ഇൻ്റർനെറ്റ് തുടങ്ങിയ മേഖഖകളിലാണ് വിദ്യാർഥികൾക്ക് പരിശീലനം നൽകുന്നത്. കൈറ്റ് നിർദ്ദേശിക്കുന്ന പരിശീലനങ്ങൾ നൽകുന്നതിനായി രണ്ട് അധ്യാപകർക്ക് ചുമതല നൽകിയിരിക്കുന്നു. ലേഡി ടീച്ചർ കൈറ്റ് മിസ്ട്രസ് എന്നും മെൻ ടീച്ചർ കൈറ്റ് മാസ്റ്റർ എന്നും അറിയപ്പെടുന്നു. ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പേരിലായിരുന്നു ആരംഭം. 2018 ജനുവരി 22 ന് മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റിൻ്റെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ചു. ഗവ: എച് എസ് എസ് കുഴിമണ്ണയിൽ ലിറ്റിൽ കൈറ്റ്സ് IT ക്ലബ്ബിന്റെ ഉദ്ഘാടനം 2018 ജൂലൈ 4 ബുധനാഴ്ച സ്‌കൂൾ പി ടി എ പ്രസിഡണ്ട് ശ്രീ പി കെ വീരാൻകുട്ടി അവർകൾ നിർവ്വഹിച്ചു. ലിറ്റിൽ കൈറ്റ്സ് ബോർഡ് അനാഛാദനവും അന്നേ ദിവസം നടന്നു. പ്രധാനാധ്യാപിക എം വി സുജാത അധ്യക്ഷയായിരുന്ന ചടങ്ങിൽ ,മാസ്റ്റർ ടെയിനർ ശ്രീ കെ ഉസ്മാൻ , ഉപ പ്രധാനാധ്യാപിക എം വിജയ ലക്ഷ്മി , സ്റ്റാഫ് സെക്രട്ടറി കുഞ്ഞിമുഹമ്മദ് മാസ്റ്റർ, സ്കൂൾ ഐ ടി കോർഡിനേറ്റർ അബ്ദുൽ ഗഫൂർ ഐ, , കൈറ്റ് മിസ്ട്രസ് സജിത മക്കാട്ട് എന്നിവർ പങ്കെടുത്തു. 40 കുട്ടികളാണ് ഈ വർഷം ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങളായ് ഉള്ളത്. . അനിമേഷൻ, വീഡിയോ എഡിറ്റിങ് എന്നിവയിൽ ഇതിനോടകം പരിശീലനം പൂർത്തിയായി.എല്ലാ ബുധനാഴ്ചയും വൈകിട്ട് 4 മണി മുതൽ 5 മണി വരെ പരിശീലനം നടക്കുന്നുണ്ട്. ഗ്രാഫിക്സ് & അനിമേഷനിലാണ് ആദ്യ അഞ്ച് ആഴ്ചകളിലെ പരിശീലനം നടക്കുക. ടുപ്പീ എന്ന സ്വതന്ത്ര 3ഡി അനിമേഷൻ സോഫ്റ്റ്‌വെയറിലാണ് ആദ്യഘട്ട പരിശീലനം . ഗ്രാഫിക്സ് എഡിറ്റിംഗിനായി ജിമ്പും ഇൻക് സ്കേപ്പും പരിശീലിപ്പിക്കുന്നു. അനിമേഷൻ സിനിമകൾ പരിചയപ്പെടുത്തുക, സ്റ്റോറി ബോർഡ് തയ്യാറാക്കുക., ഇവയാണ് ഒന്നാമത്തെ മൊഡ്യൂളിൽ പരിചയപ്പെട്ടത്. രണ്ടാം മൊഡ്യൂളിൽ Tupi ൽ ലളിതമായ അനിമേഷൻ നിർമ്മിക്കുന്ന വിധം പരിശീലിച്ചു. ട്വീനിംഗ് സങ്കേതം ഇതോടൊപ്പം പരിചയപ്പെട്ടു. പശ്ചാത്തലചിത്രം ചലിപ്പിച്ചുകൊണ്ട് അനിമേഷൻ നൽകുന്നതും റൊട്ടേഷൻ ട്വീനിംഗും മൂന്നാം മൊഡ്യൂളിൽ വിനിമയം ചെയ്തു. നാലാം മൊഡ്യൂളിൽ ജിമ്പുപയോഗിച്ച് പശ്ചാത്തല ചിത്രം തയ്യാറാക്കാനും അ‍ഞ്ചിൽ ഇങ്ക്സ്കേപ്പിൽ കഥാപാത്രങ്ങളെ വരയ്ക്കാനും പരിശീലിച്ചു.ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ ഉപയോഗിച്ച് സിനുകൾ കുട്ടിച്ചേർക്കാനും ഫയൽ എക്സ്പോർട്ട് ചെയ്യുന്നതിനുമുള്ള പരിശീലനം നൽകി.2018-2020 വർഷത്തെ 7 ലിറ്റിൽ കൈറ്റ് അംഗങ്ങൾ എ ഗ്രേഡ് കരസ്ഥമാക്കുകയും ഗ്രേസ് മാർക്കിന് അർഹത നേടുകയും ചെയ്തു.ലിറ്റിൽ കൈറ്റ് ക്ടില്ലാ ക്യാമ്പിൽ മുഹമ്മദ് അമൻ, മുനവ്വർ, സുഹൈറ മോൾ കെ.പി എന്നിവർ പങ്കെടുത്തു.

2020-23 വർഷത്തെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ക്യാമ്പ് 20.01.20 22 ന് നടന്നു. അനിമേഷൻ, പ്രോഗ്രാമിംഗ് എന്നിവയിൽ പരിശീലനം നൽകി.സ്കൂൾ ഐ.ടി കോഡിനേറ്റർ അബ്ദുൽ ഗഫൂർ ഐ, കൈറ്റ് മാസ്റ്റർ ദാവൂദ് മടത്തിൽ, കൈറ്റ് മിസ്ട്രസ്സ് സജിത മക്കാട്ട് ക്യാമ്പിന് നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ ബാബു സി ഉദ്ഘാടനം ചെയ്തു.

കൈറ്റ് മാസ്റ്റർ ദാവൂദ് മടത്തിൽ
കൈറ്റ് മിസ്ട്രസ്സ് സജിത മക്കാട്ട്
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ക്യാമ്പ്