ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/അക്ഷരവൃക്ഷം/തിരിച്ചറിവ്
തിരിച്ചറിവ്
അതിരാവിലെ ആരോ കതകിൽ മുട്ടുന്ന ശബ്ദം കേട്ടാണ് രാമുവും ഭാര്യ കല്യാണിയും ഉറക്കത്തിൽ നിന്നുണർന്നത്. "അവിടൊക്കെ കൊറോണേടെ ആറാട്ടാ. അതും അല്ല, ഓൻ ആദ്യം വന്നത് ഇതിനെ കാണാനാ... എന്നിട്ടാ ഈ നടത്തം മുഴുവൻ ഈ തള്ള നടക്ക്ണേ. ഇതിനും കൊറോണയുണ്ട്ന്നാ നാട്ടാരൊക്കെ പറയണെ. " "ന്റെ പൊന്ന് കല്ല്യാണ്യേ.. ഇയ് ഇങ്ങനെ നാട്ടാര് പറയ്ണത് കേൾക്കാൻ നിക്കല്ലേ .ഓല് പറയണേല് എത്ര സത്യണ്ട്, എത്ര നൊണണ്ട്ന്ന് നമ്മള് എങ്ങനാ തിരിച്ചറിയാ .. "കൊറോണാന്ന മഹാമാരി എന്തായാലും നമ്മുടെ അടുത്തെത്തി. ഇഞ്ഞ് അതിനെ ചെറുക്കാൻ നോക്ക്ണേന് പകരം ഓരോ നൊണേം പറഞ്ഞ് നടക്കാ ഓരോരുത്തര്. എന്തായാലും വയസ്സായ ഒരു തള്ളയല്ലേ ആ പുറത്ത് നിക്കന്നത്. അതിന് കൊറോണാന്നൊക്കെ പറഞ്ഞാ എന്ത് അറിയാനാ.. അതിനെ പറഞ്ഞ് മനസ്സിലാക്ക്ണേന് പകരം ഓരോ നൊണേം വിശ്വസിച്ച് വന്നുക്ക്ന്നു ഓള്.. മാറിക്കവ്ട്ന്ന്. " "ഇന്നാലുംന്ന് ഒന്നൂടി ആലോചിച്ചിട്ട് പോരേ?' രാമുവിനെ പിന്തിരിപ്പിക്കാനായി കല്യാണി പലതും പറഞ്ഞെങ്കിലും രാമു അതൊന്നും ചെവിക്കൊണ്ടില്ല. രാമു കതകു തുറന്നു. മുറ്റത്തെ ചെടികൾ നോക്കി കുനിക്കൂടി വടിയും കുത്തി അതാ നിൽക്കുന്നു നാരായണി മുത്തശ്ശി. 'എന്താ മുത്തശ്ശീ ഇത്രം വെളുപ്പാം കാലത്ത് ?' രാമു ചോദിച്ചു. 'എന്ത് പറയാനാ രാമു ! എന്നെ കാണുമ്പോഴേക്ക് എല്ലാരും വീടിന്റെ കതകടക്കും, വഴീന്ന് ഓടി മാറും. ഇതൊക്കെ കാണുമ്പോ എനിക്ക് ശരിക്ക് സങ്കടാവും'. നിസ്സഹായ ഭാവത്തിൽ മുത്തശ്ശി പറഞ്ഞു. 'മുത്തശ്ശ്യേ, നിങ്ങടെ മകൻ ഗൾഫീന്ന് നേരിട്ട് നിങ്ങളെ കാണാനല്ലേ വന്നേ '. രാമു പറഞ്ഞു കൊണ്ടിരിക്കുന്നതിനിടക്ക് കയറി മുത്തശ്ശി ചോദിച്ചു: "അതിനെന്താ ?" "മുത്തശ്ശീ, ഇപ്പോ ഗൾഫീന്ന് വന്നവരിൽ പലർക്കും കൊറോണ രോഗമുണ്ട്. മോൻ മുത്തശ്ശിയെ കാണാൻ വന്നതോടെ മുത്തശ്ശിക്കും കൊറോണ വന്നെന്നാ അവരെല്ലാം പറയുന്നത് ." "അതെന്താ കുട്ട്യേ! നീ പറഞ്ഞ കൊറോണ ?", ആശ്ചര്യ ഭാവത്തിൽ മുത്തശ്ശി രാമുവിനോട് ചോദിച്ചു. "അതൊരു വൈറസ് ആണ് മുത്തശ്ശീ. നമ്മുടെ കണ്ണുകൾ കൊണ്ട് കാണാൻ സാധിക്കാത്ത വിധം ഒരു കുഞ്ഞു ജീവി.." അപ്പോഴാണ് മുത്തശ്ശിയുടെ അടുത്ത ചോദ്യം: 'അതല്ല, എന്റെ മോനുണ്ടായി എന്ന് വിചാരിച്ച് എനിക്ക് എനിക്കുണ്ടാകുന്നതെങ്ങന്നാടാ ?' "അതേയ്, ഈ വൈറസ് രോഗമുള്ളവരിൽ നിന്ന് രോഗമില്ലാത്തവരിലേക്ക് എത്തുന്നത് സമ്പർക്കം വഴിയാണ് .അതായത്, രോഗമുള്ളവർ മറ്റുള്ളവരോട് സംസാരിക്കുകയോ അടുത്തിടപഴകുകയോ ചെയ്യുമ്പോഴാണ് ഈ രോഗം മറ്റുള്ളവരിലേക്കെത്തുന്നത്.". മുത്തശ്ശി ആകെ ആശയക്കുഴപ്പത്തിലായി. 'അപ്പോ പിന്നെ ഈ രോഗമുള്ളവരെ എന്താ ചെയ്യ്യാ?'. 'ഇങ്ങനെ മറ്റു രാജ്യങ്ങളിൽ നിന്ന് വരുന്നവർ 14 ദിവസം നിരീക്ഷണത്തിൽ സ്വന്തം വീടുകളിൽ അടച്ചു പൂട്ടി കഴിയുക; പുറത്തിറങ്ങാതെ...വല്ല രോഗലക്ഷണവും കണ്ടാൽ ഉടനെ ആരോഗ്യ പ്രവർത്തകരെ അറിയിക്കുക.' 'ഹൗ, എന്തൊരവസ്ഥ! എന്തൊക്കെയാ ഇതിന്റെ ലക്ഷണങ്ങൾ രാമോ ..... അത് നീ പറഞ്ഞില്ലല്ലോ?' 'ഓ, അത് മറന്നു. പനി, ചുമ, തുമൽ, ശ്വാസംമുട്ടൽ, തൊണ്ടവേദന, തലവേദന, ക്ഷീണം, വയറിളക്കം ഇങ്ങനെ പോകുന്നു ഇതിന്റെ ലക്ഷണങ്ങൾ .ആ ,പിന്നെ ഇതിനെ ചെറുക്കാൻ സർക്കാർ പ്രധാനമായും പറഞ്ഞിരിക്കുന്നത് ശുചിത്വം പാലിക്കാനാണ്. കൈകൾ ഇടക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുക, വൃത്തിയായി പരിസരം സൂക്ഷിക്കുക, വ്യക്തി ശുചിത്വം പാലിക്കുക, തുമ്മുമ്പോൾ തുവാല ഉപയോഗിക്കുക ഇങ്ങനെ കുറെ കാര്യങ്ങൾ. ഇതിന് പ്രത്യേകമായി ഒരു മരുന്ന് കണ്ടു പിടിക്കാത്ത സ്ഥിതിക്ക് നമ്മൾ ശുചിത്വം ഉറപ്പുവരുത്തിയേ മതിയാവൂ." മുത്തശ്ശിയുടെ മുഖഭാവം മാറി.. ഭയത്തോടെ മുത്തശ്ശി ചോദിച്ചു: 'അപ്പോ ഇതിന് മരുന്നൊന്നും കണ്ടു പിടിച്ചിട്ടില്ല അല്ലേ!അല്ല ഇത് വന്നാ ആളുകള് മരിക്കോ?' 'കേരളത്തിൽ മരിച്ചവരുടെ എണ്ണം കുറവാണെങ്കിലും ലോകത്താകമാനം എത്രയോ പേർ മരിച്ചു കഴിഞ്ഞു '. < "ഈശ്വരാ .... ആളുകള് മരിക്കേം ചെയ്യും; ഇന്നാലോ ഇതിനെറ്റെ മരുന്നൂല്യ ല്ലേ ?" "അതെ, പക്ഷെ ഭയപ്പെടണ്ട .. ജാഗ്രതയോടെ മുന്നോട്ട് പോവുകയാണ് നമ്മൾ വേണ്ടത്. പ്രായമുള്ളവരും കുട്ടികളും വീടുകളിൽ തന്നെ കഴിയാൻ ഏറെ ശ്രദ്ധിക്കണം.കാരണം അവർക്ക് രോഗ പ്രതിരോധശേഷി കുറവായതിനാൽ രോഗം വരാൻ സാധ്യത ഏറെയാണ്." "അപ്പോ, എന്നെ പോലുള്ളവർ വീടിനുള്ളിൽ ഇരിക്കണമല്ലേ?" "അതെ..അത്യാവശ്യ കാര്യങ്ങൾക്കു മാത്രം പുറത്തിറങ്ങിയാൽ മതി..കേട്ടല്ലോ." 'കേട്ടു ;കേട്ടു ഇനി ഞാനിങ്ങനെ ചെയ്തോള്ളാം'. "ആ.... മുത്തശ്ശീ ഒരു കാര്യം കൂടി.. ഭയം വേണ്ട.... ജാഗ്രത മതി.... " മുത്തശ്ശി വീട്ടിലേക്ക് നടന്നു.
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മലപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മലപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ