ജി.എം.യു.പി.സ്കൂൾ വളപുരം / ക്ലബ്ബുകൾ / ഹരിത സേന

Schoolwiki സംരംഭത്തിൽ നിന്ന്

ദേശീയ ഹരിതസേന ..[National green corps )Reg No:174.

പാരിസ്ഥിതിക സാമൂഹ്യ പ്രശ്നങ്ങൾ കുട്ടികൾ മനസ്സിലാക്കുകയും കൂട്ടായ പ്രവർത്തനങ്ങൾകാഴ്ചവെക്കാനുംചുറ്റുപാടുമുള്ളപാരിസ്ഥിതിക പ്രശ്നങ്ങളിൽ സമൂഹത്തിൻ്റെ ശ്രദ്ധ ഉൾച്ചേർക്കാനുമായുള്ള കുട്ടികളുടെ യൂണിറ്റാണ് ദേശീയ ഹരിതസേന

മികച്ച പ്രവർത്തനങ്ങളോടെ സജീവമായി കുട്ടികളും അധ്യാപകരും മുന്നിൽ തന്നെയുണ്ട്. പരിസര ശുചീകരണം, ബോധവത്കരണ ക്ലാസുകൾ, രക്ഷിതാക്കൾക്കായുള്ള ക്ലാസുകൾ ,ക്യാമ്പുകൾ, തുടങ്ങി നിരവധി പ്രവർത്തനങ്ങളിൽ സജീവ രാണ് ഈ യൂണിറ്റിലെ കുട്ടികൾ '

കേരള ശാസ്ത്ര സാങ്കേതിക വകുപ്പുമായി ചേർന്ന് "ഓസോൺ ദിനാചരണം, "സ്വച്ഛതാ ആക്ഷൻ പ്ലാൻ, ദേശീയ ശാസ്ത്ര ദിനാചരണം തുടങ്ങി State തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട പ്രവർത്തനങ്ങൾ കുട്ടികൾ ഏറ്റെടുത്ത് നടത്തി.ഇതിൽ ഓസോൺ ദിന പ്രവർത്തനങ്ങൾക്കായി (10,000 രൂ) സ്വച്ഛതാ ആക്ഷൻ പ്ലാൻ (9500 ) ശാസ്ത്ര ദിന പ്രവർത്തനങ്ങൾക്കായി (8000 ) കുട്ടികളുടെ പ്രവർത്തന മികവുകൊണ്ട് ലഭിച്ചിട്ടുണ്ട്.

പ്രളയകാലത്തെയും, കോവിഡ് കാലത്തെയും ശുചീകരണ പ്രവർത്തനങ്ങൾ, നാട്ടുകാർക്ക് ഏറെ പ്രയോജനം ചെയ്തു.

മികച്ച പ്രവർത്തനങ്ങളോടെ ഹരിതസേന ഇപ്പോഴും മാതൃകയാവുന്നു.