ജി.എം.യു.പി.സ്കൂൾ താനൂർ ടൗൺ/അക്ഷരവൃക്ഷം/കുഞ്ഞികിളിയുടെ ആത്‌മഗതം

Schoolwiki സംരംഭത്തിൽ നിന്ന്
കുഞ്ഞികിളിയുടെ ആത്‌മഗതം

ഇപ്പോ അവരാരും വരാറില്ല അല്ലെങ്കിൽ ഈ നേരത്തൊക്കെ എന്തൊരു ബഹളമാകും. കുട്ടികളെ എനിക്ക് ഇഷ്ടൊക്കെയാണ്. അവരുടെ ചിരീം കളികളുമൊക്കെ നോക്കി ഈ കൂട്ടിലിരുന്നാൽ സമയം പോണത് അറിയുകയേ ഇല്ല. പക്ഷെ അവരെന്നെ കാണരുതെന്നു മാത്രം. കണ്ടു കഴിഞ്ഞാൽ പിന്നെ ചിലർക്കൊക്കെ എന്നെപ്പിടിച്ചു വീട്ടിൽ കൊണ്ടോണം, കൂട്ടില് മുട്ടയുണ്ടോന്ന് നോക്കണം. ആകെക്കൂടി സൌരയക്കേടാകും. ഇത് ഇപ്പോ ആരേയും കാണാർല്യ. കുഞ്ഞിക്കിളിക്ക് സാമാധാനം തോന്നി. എന്നാലും ചെറിയൊരു സങ്കടം. നാട്ടിലൊക്കെ എന്തോ അസുഖം ഉള്ള തോണ്ടാണത്രേ ഇപ്പോ ആളുകളാരും പുറത്തിറങ്ങാത്തത്. കൊറോണാന്നാണത്രേ അതിന്റെ പേര്. എന്തായാലും വേഗം മാറിയാമതിയായിരുന്നു. ഇത്തിരി ശല്യമൊക്കെ ഉണ്ടെങ്കിലും, ഈ കുട്ട്യോൾടെ ബഹളങ്ങളില്ലെങ്കിൽ ഒരു  രസൂല്യാ.........

ഫാത്തിമ റിദ കെ
7E ജി എം യു പി സ്കൂൾ താനൂർ ടൗൺ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ