ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം/അക്ഷരവൃക്ഷം/രചനയുടെ പേര്
രക്ഷിതരായ് .
നമ്മെളെയെല്ലാം ഒരു ഭീതിയിലാഴ്ത്തി കൊണ്ടിരിക്കുന്ന ഒരു മഹാ രോഗമാണ് കൊറോണ വൈറസ്. ചൈനയിലെ വുഹാൻ പട്ടണത്തിൽ സ്ഥിരീകരിച്ചു. കൊറോണ വൈറസ് ശരീരത്തിൽ സ്ഥിരീകരിച്ചാൽ 14 ദിവസത്തിനുള്ളിൽ ആണ് രോഗ ലക്ഷണങ്ങൾ കാണുക. രോഗ ലക്ഷണങ്ങൾ പനി, ജലദോഷം, തുമ്മൽ, ക്ഷീണം, തൊണ്ട വേദന എന്നിവ ഉണ്ടാകും. ആദ്യമായി കൊറോണ വന്നത് ചൈനയിൽ ആണ്. ലോകാരോഗ്യ സങ്കടന കൊറോണ വൈറസിനെ മഹാമാരിയായി പ്രഖ്യാപിച്ചു. കൊറോണ വൈറസിന് കോവിഡ് 19 എന്ന പേര് നൽകി. കൊറോണ വൈറസ് ശ്വാസകോശത്തിലാണ് പ്രധാനമായും ബാധിക്കുക. ഇന്ത്യയിൽ ആദ്യമായി കൊറോണ വൈറസ് സ്ഥിരീകരിച്ചത് കേരളത്തിലെ തൃശൂർ ജില്ലയിലാണ്. രണ്ടാമത് കാസർഗോഡ് ജില്ലയിലാണ്. എന്നാൽ ഈ അവസ്ഥയിൽ കൊറോണ കേരളത്തിൽ ധാരാളം പേർക്ക് സ്ഥിരീകരിച്ചു. അതിൽ കൂടുതൽ ഭേദമാകുകയും ചെയ്തു. പോലീസുകാരും ആരോഗ്യ സേവകരും എല്ലാവരും നമുക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. അതിനാൽ, അത്യാവശത്തിന് മാത്രം പുറത്ത് പോകുക, മാസ്ക് ധരിക്കുക, തിരിച്ചു വന്നാൽ കയ്യും മുഖവും സോപ്പ് ഉപയോഗിച്ച് കഴുകുക, ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ടോ ടിഷ്യു കൊണ്ടോ മറക്കുക. നമ്മൾ ഈ രോഗത്തിൽ നിന്ന് അതിജീവിക്കും
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - ലേഖനം |
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 13/ 03/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം