ജി.എം.യു.പി.എസ് കാളികാവ് ബസാർ/Activities / ലൈബ്രറി .

Schoolwiki സംരംഭത്തിൽ നിന്ന്

ഏകദേശം നാലായിരത്തോളം പുസ്തകങ്ങളുള്ള ഒരു ലൈബ്രറി സ്കൂളിനുണ്ട്. കഥ,കവിത, ലേഖനം, യാത്രവിവരണം, ബാലസാഹിത്യം, റഫറൻസ്, ആത്മകഥ തുടങ്ങി വിവിധ വിഭാഗങ്ങളിലായി ഇവ സജ്ജീകരിക്കുന്നു.

അച്ഛന്റെ ഓർമക്കായി ഗിരീഷ് മാസ്റ്റർ വിദ്യാലയത്തിൽ ഗ്രന്ഥാലയം ഒരുക്കുന്നു.

ഗ്രന്ഥശാല
       സ്വന്തം വിദ്യാലയത്തിലെ കുരുന്നുകൾക്കായി വായനയുടെ വസന്തം വിരിയിക്കാൻ ഒരു ഗ്രന്ഥാലയം നിർമിച്ചു നൽകി നാടിനാകെ മാതൃകയാവുകയാണ് ഗിരീഷ് മാസ്റ്റർ, പിതാവിന്റെ ഓർമക്കായി മാരേങ്ങലത്ത് വേലു സ്മാരക ഗ്രന്ഥാലയത്തിന്റെ നിർമാണം ആരംഭിച്ചു കഴിഞ്ഞു. നിലമ്പൂർ വീട്ടിക്കൂത്ത് സാംസ്ക്കാരിക നിലയ ത്തിന്റെ മാതൃകയിലാണ് കെട്ടിടം നിർമിക്കുന്നത്.ഈ അധ്യയന വർഷത്തിൽ തന്നെ പണി പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ഗ്രന്ഥാലയത്തിന്റെ തറക്കല്ലിടൽ കർമം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നജീബ് ബാബുവും ഗിരീഷ് മാരേങ്ങലത്തും ചേർന്ന് നിർവ്വഹിച്ചു.SSA ജില്ലാ പ്രോജക്ട് ഓഫീസർ നാസർ മുഖ്യ പ്രഭാഷണം നടത്തി, തകഴി പുരസ്ക്കാര ജേതാവ് റഹ്മാൻ കിടങ്ങയം, വാർഡ് അംഗം വി സുലൈഖ, പഞ്ചായത്ത് അംഗം  ഹാരിസ് പി ,പ്രഥമാധ്യാപകൻ അബ്ദുൽ ലത്തീഫ്, പി.ടി.എ പ്രസിഡന്റ് പി മഹ്സൂം, എൻ ബി സുരേഷ് കുമാർ, എഴുത്തുകാരി കാവ്യപ്രഭാകർ, തുടങ്ങിയവർ പ്രസംഗിച്ചു.


വായനയുടെ വസന്തം തീർത്ത് കുട്ടിലൈബ്രറികൾക്ക് തുടക്കം.

        കുട്ടികളുടെ നേതൃത്വത്തിൽ സജ്ജീകരിക്കപ്പെട്ട ക്ലാസ് റൂം ലൈബ്രറികൾക്ക് പ്രൗഡോജ്ജ്വല തുടക്കം.ജൂൺ മാസം മുതൽ കുട്ടികൾ പലയിടങ്ങളിൽ നിന്നായി ശേഖരിച്ച നൂറുകണക്കിന് പുസ്തകങ്ങൾ മനോഹരമായി ക്രമീകരിച്ചാണ് ലൈബ്രറികൾ സജ്ജമാക്കിയത്.കുട്ടികളിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ലൈബ്രേറിയന്റെ നേതൃത്വത്തിൽ ഓരോ ക്ലാസ്സിലും കുട്ടികൾ വായിച്ചുതീർക്കുന്ന പുസ്തകങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ പുരസ്‌കാരവും ഏർപ്പെടുത്തിയിട്ടുണ്ട്.

എഴുത്തുകാരനും പരിസ്ഥിതിപ്രവർത്തകനുമായ രാജേഷ് മോഞ്ചി ലൈബ്രറികൾ ഉദ്ഘാടനം ചെയ്തു.