ചേമഞ്ചേരി യു പി എസ്/അക്ഷരവൃക്ഷം/കോവിഡ്- 19 എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്- 19 എന്ന മഹാമാരി

ഇന്ന് ലോകം മുഴുവൻ സംസാര വിഷയം കോവിഡ് -19 എന്ന മഹാമാരിയാണ്. 2019- ഡിസംബറിൽ ചൈനയിലെ വുഹാനിലാണ് ഇത് ആദ്യമായി കണ്ടെത്തിയത്‌. ഇതുവരേയായി രണ്ടു ലക്ഷത്തിലേറേപേർ മരിച്ചു കഴിഞ്ഞു. ഒട്ടേറേ പേർ രോഗികളായി തുടരുന്നു. ലോകത്ത് ഏറ്റവും കൂടുതൽ പേർ മരിച്ചത് അമേരിക്കയിലും ഏറ്റവും കുറവ് ചൈനയിലുമാണ്. കോവിഡ്-19 എന്ന വൈറസിന് പേര് നൽകിയത് ലോകാരോഗ്യ സംഘടനയാണ്. ബ്രിട്ടീഷ് പ്രധാന മന്ത്രിക്കും, റഷ്യൻ പ്രധാനമന്ത്രിക്കും ഈ രോഗം ബാധിച്ചിട്ടുണ്ട്. ലോകത്തെ വരിഞ്ഞു മുറുക്കിയ വയറസിനെ തുരത്താൻ നടപടികൾ ഗൾഫ് നാടുകളിലും തുടരുന്നുണ്ട്. ലോകത്തെ പിടിച്ചുലക്കുന്ന മഹാമാരിയിൽ സഹജീവികളെ രക്ഷിക്കാൻ ആരോഗ്യപ്രവർത്തകർ ജീവൻ പണയം വെച്ച് സേവനം ചെയ്യുന്നു. കോവിഡുമായി ബന്ധപ്പെട്ട് ഞാൻ കുറേ വാക്കുകൾ ഇക്കാലത്ത് പഠിച്ചു. കോറൻ്റൈൻ, ഐസൊലേഷൻ, ഹോട്സ്പോട്ട്, red zone, orange zone, green zone, Root map, സാമൂഹ്യ അടുക്കള, സാമൂഹിക അകലം, തുടങ്ങിയവ....

നമുക്കൊന്നു ചേർന്ന് ഈ മഹാമാരിയെ തുരത്താം..

STAY HOME,STAY SAFE.



അബ്ദുൾ ഹലീം
4 A ചേമഞ്ചേരി യു.പി. സ്ക്കൂൾ
കൊയിലാണ്ടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം