ചമ്പക്കുളം എസ് എച്ച് യു പി എസ്/അക്ഷരവൃക്ഷം/അതിജീവനം:പുതു കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം:പുതു കേരളം

കൊറോണയെന്നൊരു പേരു കേട്ടാൽ,
ഞെട്ടി വിറച്ചീടും മാലോകരേവരും..
മാനവരാശിയെ ഒന്നാകെ കൊന്നൊടുക്കീടുമീ,
ഭീകരനാം രോഗമീവിധം വന്നീടുകിൽ..
ഒന്നായ് നിൽക്കണം നാം ഭാരതമീ മണ്ണിൽ,
തുരത്തുക കൊറോണയെന്ന മഹാ വിപത്തിനെ..
വ്യക്തി ശുചിത്വം നാമേവരും ശീലമാക്കീടുകിൽ,
രോഗവ്യാപനം തടഞ്ഞീടുമീ വിധത്തിൽ..
അകലം പാലിച്ചീടുക ശാരീരികമാം വിധം,
സ്നേഹിച്ചീടുക ഹൃത്തിൽ പരസ്പരമേവരും.....
അതിജീവിക്കും നാം ഈ മഹാരോഗത്തെ,
പൊന്നിൻ പുതു പ്രഭാതത്തിനായ് കാത്തിരുന്നീടുക......
 

7 ചമ്പക്കുളം എസ് എച്ച് യു പി എസ്
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത