ഘനമൂലം
ഗണിത ശാസ്ത്രത്തിൽ ഏതെങ്കിലും ഒരു സംഖ്യയെ മറ്റേതെങ്കിലും ഒരു സംഖ്യയുടെ ഘനമായി എഴുതാമെങ്കിൽ രണ്ടാമത്തെ സംഖ്യയെ ആദ്യ സംഖ്യയുടെ ഘനമൂലം എന്നു പറയുന്നു. സാധാരണയായി ഘനമൂലം രേഖപ്പെടുത്താൻ 3√x അഥവാ x 1/3എന്നീ മാർഗങ്ങൾ ഉപയോഗിക്കുന്നു. അതായത്, a3 = x ഉദാഹരണത്തിന് 8 എന്ന സംഖ്യയുടെ ഘനമൂലമാണ് 2.